Saturday, May 18, 2024
keralaNewsObituary

ഫാദര്‍ എ.അടപ്പൂര്‍ (98) അന്തരിച്ചു

തിരുവനന്തപുരം: മദര്‍ തെരേസയുടെ ദര്‍ശനങ്ങള്‍ മലയാളികള്‍ക്കിടയിലേക്ക് പകര്‍ത്തിയ പ്രമുഖ എഴുത്തുകാരനും ദാര്‍ശനികനും ഈശോ സംഭാംഗവുമായ ഫാദര്‍ എ.അടപ്പൂര്‍ (98) അന്തരിച്ചു. രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു അന്ത്യം. ആധ്യാത്മിക മേഖലക്കൊപ്പം സാംസ്‌കാരിക – വൈജ്ഞാനിക രംഗത്തും അദ്ദേഹം നിരവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മദര്‍ തെരേസയുടെ ദര്‍ശനങ്ങള്‍ മലയാളികള്‍ക്കിടയിലേക്ക് പകര്‍ത്താന്‍ നടത്തിയ ശ്രമങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. അമേരിക്കയില്‍ നിന്നും ഫ്രാന്‍സില്‍ നിന്നും ഉന്നത വിദ്യാഭ്യാസം നേടി. ആലപ്പുഴ സ്വദേശിയാണ്.1944 ലാണ് അദ്ദേഹം ഈശോ സഭയില്‍ അംഗമായി ചേര്‍ന്നത്. ഫ്രഞ്ച് സര്‍ക്കാരിന്റെ സ്‌കോളര്‍ഷിപ്പോടെയാണ് അദ്ദേഹം ഫ്രാന്‍സില്‍ ഗവേഷണം പൂര്‍ത്തിയാക്കിയത്. 1959 മാര്‍ച്ച് 19നാണ് ഫാദര്‍ എബ്രഹാം അടപ്പൂരായി പൌരോഹിത്യം സ്വീകരിച്ചത്. സാമൂഹിക വിഷയങ്ങളില്‍ നിരന്തരം ഇടപെട്ട അദ്ദേഹംഎല്ലാവര്‍ക്കും വളരെയധികം പ്രിയപ്പെട്ടവരായിരുന്നു. നിരവധി ആദ്ധ്യാത്മിക ലേഖനങ്ങളും പുസ്തകവും ഫാദര്‍ എ. അടപ്പൂര്‍ എഴുതിയിട്ടുണ്ട്. ഭൗതിക ശരീരം കോഴിക്കോട് ക്രൈസ്റ്റ്ഹാളില്‍ പൊതുദര്‍ശനത്തിനായി വെച്ചിരിക്കുകയാണ്. തിങ്കളാഴ്ച രാവിലെ പത്തരക്ക് ക്രൈസ്റ്റ്ഹാളിന് സമീപത്തെ ക്രിസ്തുരാജ ദേവാലയ സെമിത്തേരിയിലാണ് സംസ്‌കാരം.