Saturday, May 11, 2024
Uncategorized

കൊച്ചിയില്‍ പട്ടാപ്പകല്‍ ഇതര സംസ്ഥാനക്കാരിക്ക് നേരെ ആക്രമണം

കൊച്ചി: കൊച്ചിയില്‍ ഇതര സംസ്ഥാനക്കാരിയായ യുവതിക്ക് നേരെ പട്ടാപ്പകല്‍ അക്രമം. കാല്‍നട യാത്രക്കാരിയെ ബൈക്കിലെത്തിയ അക്രമി
വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. കലൂര്‍ ആസാദ് റോഡിലാണ് സംഭവം. വലുതു കൈയ്ക്ക് വാക്കത്തി ഉപയോഗിച്ച് വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. കൈ അറ്റുപോകാറായ നിലയിലാണ്. അക്രമം നടത്തിയ യുവാവിനെ അറിയാമെന്ന് യുവതിക്ക് ഒപ്പമുണ്ടായിരുന്ന ആള്‍ പറഞ്ഞു.