Friday, May 17, 2024
keralaLocal NewsNews

എരുമേലിയിൽ പോലീസുമായി തർക്കങ്ങളൊന്നുമില്ലെന്ന് വ്യാപാര വ്യവസായി ഏകോപന സമിതി.

കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് പോലീസ് സ്വീകരിക്കുന്ന ജാഗ്രത നടപടികളിൽ പോലീസുമായി തർക്കങ്ങളൊന്നുമില്ലെന്ന് എരുമേലി വ്യാപാരി വ്യവസായി ഏകോപന  സമിതി.   കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പ്രോട്ടോക്കോൾ പ്രകാരം കടകൾ തുറക്കുന്നതുമായി ബന്ധപ്പെട്ടാണ്പ്രശ്നം. എന്നാൽ കഴിഞ്ഞ ദിവസം പുകയില ഉല്പന്നങ്ങൾ വിൽക്കുന്ന ഒരു കട തുറക്കുകയും പരാതിയെ തുടർന്ന് എരുമേലി എസ് എച്ച് ഒ .എ ഫിറോസിന്റെ നേതൃത്വത്തിൽ പോലീസെത്തി  അടപ്പിക്കുകയും ചെയ്തിരുന്നു .എന്നാൽ അതേ കട വീണ്ടും തുറക്കുകയും പോലീസ് വീണ്ടുമെത്തി താക്കീത് നൽകി അടക്കുകയായിരുന്നു.ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ
നിർദ്ദേശാനുസരണമായിരുന്നു നടപടിയെന്നും സമിതി.
പുകയില ഉല്പന്നങ്ങൾ വിൽക്കുന്ന കട അടച്ചശേഷം ഭക്ഷ്യയോഗ്യമായ
സാധനങ്ങൾ  വിൽക്കാൻ പോലീസ് നിർദ്ദേശം  നൽകിയതായും
എ. ഫിറോസ് പറഞ്ഞു .എന്നാൽ  വസ്തുതകൾ മറച്ച് വച്ച് പോലീസും – വ്യാപരികളും തർക്കത്തിലാണെന്ന  പ്രചരണം തെറ്റാണെന്നും  ഇരുവരും അറിയിച്ചു. .