Friday, April 26, 2024
keralaLocal NewsNews

എരുമേലിയടക്കം പഞ്ചായത്തുകളിൽ ഉപതിരഞ്ഞെടുപ്പ് 28ന്

എരുമേലി:എരുമേലി അടക്കം കോട്ടയം ജില്ലയിലെ വിവിധ
ഗ്രാമപഞ്ചായത്തുകളിലെ വോട്ടെടുപ്പ് ഫെബ്രുവരി 28ന് നടക്കും . തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോട്ടയം കളക്ടറേറ്റിൽ വരണാധികാരികളുടെയും ഉപ ഭരണാധികാരികളുടെയും നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് സംബന്ധിച്ച് തീരുമാനമായത്. ജില്ലയിലെ എരുമേലി, പാറത്തോട്,വെളിയന്നൂർ, കടപ്ലാമറ്റം എന്നീ നാല് പഞ്ചായത്തുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
എരുമേലി ഗ്രാമപഞ്ചായത്തിൽ അഞ്ചാം വാർഡ് ഒഴക്കനാട് , പാറത്തോട് ഗ്രാമപഞ്ചായത്തിൽ ഒമ്പതാം വാർഡ്, വെളിയന്നൂർ ഗ്രാമപഞ്ചായത്തിൽ ഏഴാം വാർഡ് , കടപ്ലാമറ്റം ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡ് എന്നിങ്ങനെ നാല് നിയോജക മണ്ഡലങ്ങളിലെ പഞ്ചായത്തുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.നാല് പഞ്ചായത്തുകളിലും മാതൃക പെരുമാറ്റ ചട്ടവും നിലവിൽ വന്നു. 9 ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി .10 ന് സൂക്ഷ്മ പരിശോധന.13 വരെ പത്രിക പിൻവലിക്കാം.മാർച്ച് 1 ന് വോട്ടെണ്ണലും നടക്കും