Friday, May 17, 2024
keralaNews

മുണ്ടക്കയത്ത്  മാധ്യമപ്രവർത്തകർ ചമഞ്ഞ് പണപ്പിരിവിനുള്ള ശ്രമം ; പരാതിയുമായി എരുമേലി മീഡിയ സെൻറർ .

എരുമേലി: മഴയും ഉരുൾപൊട്ടലിലുമായി സർവ്വതും നഷ്ടപ്പെട്ട് ജനങ്ങൾ ദുരിതത്തിൽ വലയുന്ന ഇന്നത്തെ സാഹചര്യത്തിൽ, മലയോരമേഖലയായ മുണ്ടക്കയത്തെ  പാറമടയിൽ നിന്നും എരുമേലിയിലെ പത്രക്കാർ എന്ന പേരിൽ വ്യാജമായി പണം പിരിക്കാനുള്ള ശ്രമം സംഭവത്തിൽ എരുമേലി മീഡിയ സെന്റർ എരുമേലി പോലീസിൽ പരാതി നൽകി.
പണം പിരിക്കാനുള്ള സംഭവവുമായി ബന്ധപ്പെട്ട് എരുമേലി മീഡിയ സെൻറിനോ – മീഡിയ സെന്ററിലെ ഏതെങ്കിലും ഒരംഗത്തിനോ യാതൊരു ബന്ധവുമില്ലാത്ത സാഹചര്യത്തിൽ രാപകൽ കഷ്ടപ്പെടുന്ന നിരവധിപേരെ അപമാനിക്കുന്ന സംഭവമാണിതെന്നും യോഗം അഭിപ്രായപ്പെട്ടു.  മാധ്യമ പ്രവർത്തകരുടെ പേര് പറഞ്ഞ് പണപിരിവ് നടത്താൻ ശ്രമിച്ചവർക്കെതിരെയും കർശനവും – മാതൃകാ പരവുമായ നിയമ നടപടി സ്വീകരിക്കണമെന്നും യോഗം    ആവശ്യപ്പെട്ടു. എരുമേലി മീഡിയ സെൻറർ പ്രസിഡൻറ് രാജൻ.എസ്  അധ്യക്ഷതയിൽ വഹിച്ച  യോഗത്തിൽ സെക്രട്ടറി അൻസർ റഹീം, ട്രഷറർ തേജസ് നീറുവേലിൽ എന്നിവർ സംസാരിച്ചു.