Friday, April 26, 2024
Local NewsNews

എരുമേലിയിൽ ദോത്തി ചലഞ്ച് നടത്തി

എരുമേലി:മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ എരുമേലിയിൽ ദോത്തി ചലഞ്ച് നടത്തി. എരുമേലി പഞ്ചായത്തിൽ നടന്ന വിതരണ ഉദ്ഘാടനം കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പി എ സലീം എംഇഎസ് കാഞ്ഞിരപ്പള്ളി താലൂക്ക് പ്രസിഡന്റ് സി യു അബ്ദുൽ കരീമിന് നൽകിക്കൊണ്ട് നിർവഹിച്ചു. പരിപാടിയിൽ അനസ് പുത്തൻവീട്, നൗഷാദ് കുറുങ്കാട്ടിൽ, വിജയ് മുഹമ്മദ് വെട്ടിയാനിക്കൽ, നിസാർ പാമൂട്ടിൽ, ഷമീർ ആനക്കല്ല് , ഷാജി കൊച്ചുവീട്ടിൽ , രാജൻ നാലു മാവുങ്കൽ , ലത്തീഫ് പള്ളിവീട് ,
നൗഷാദ് ടി എച്ച് എന്നിവർ സംസാരിച്ചു.