Thursday, May 2, 2024
keralaNews

സഹപ്രവര്‍ത്തകയുടെ പീഡന പരാതിയില്‍ ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍

തിരുവനന്തപുരം: സഹപ്രവര്‍ത്തകയുടെ പീഡന പരാതിയില്‍ ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍.എറണാകുളം നോര്‍ത്ത് പോലീസാണ് നന്ദകുമാറിനെ അറസ്റ്റ് ചെയ്തത്. പട്ടികജാതി-പട്ടികവര്‍ഗ്ഗ നിരോധന നിയമപ്രകാരമാണ് കേസ്.                                       

ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജിന്റെ അശ്ലീലദൃശ്യം നിര്‍മ്മിക്കാന്‍ ജീവനക്കാരിയെ പ്രേരിപ്പിച്ചെന്നാണ് പരാതി. നിരസിച്ചപ്പോള്‍ മാനസികമായി പീഡിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു. പരാതിക്ക് പിന്നാലെ കാക്കനാട് സ്വദേശിയായ യുവതി സ്ഥാപനം വിട്ടു.

ക്രൈംനന്ദകുമാറിന്റെ അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്ന ആരോപണവും ഉയരുന്നുണ്ട്.

സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സരിത നായര്‍ നല്‍കിയ മൊഴിക്ക് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായിട്ടുള്ള ഗൂഢാലോചനയാണെന്ന് ക്രൈം നന്ദകുമാര്‍ ആരോപിച്ചിരുന്നു.

സ്വര്‍ണ്ണക്കടത്ത് കേസില്‍ സരിതയുടെ രംഗപ്രവേശനത്തിന് പിന്നില്‍ മുഖ്യമന്ത്രിയാണ്. എഡിജിപി എം.ആര്‍.അജിത്കുമാര്‍, ഷാജ് കിരണ്‍, സരിത നായര്‍, പിണറായി വിജയന്‍ എന്നിവര്‍ ചേര്‍ന്നാണ് മൊഴി നല്‍കാനുള്ള ഗൂഢാലോചന നടത്തിയതെന്നും ഇയാള്‍ ആരോപിച്ചിരുന്നു. അതേസമയം ക്രൈം നന്ദകുമാറിന്റെ ഓഫീസില്‍ പോലീസ് റെയ്ഡ് നടത്തുകയാണ്.