Friday, May 17, 2024
keralaNews

ആയിരം രൂപയ്ക്ക് മുകളിലുള്ള വൈദ്യുതി ബില്ലുകള്‍ ഇനി ഓണ്‍ലൈനായി മാത്രം.

ഇനി മുതല്‍ ആയിരം രൂപയ്ക്ക് മുകളിലുള്ള എല്ലാ വൈദ്യുതി ബില്ലുകളും ഓണ്‍ലൈനായി മാത്രമെ സ്വീകരിക്കൂ. ഗാര്‍ഹിക ഉപയോക്താക്കളുടെ നിരക്ക് ഉള്‍പ്പടെ എല്ലാ ഇടപാടുകളും ഇതില്‍ ഉള്‍പ്പെടും.ആയിരം രൂപയില്‍ താഴെയുള്ള വൈദ്യുതി തുക അതാത് സെക്ഷന്‍ ഓഫിസുകളിലെ കൗണ്ടറുകളില്‍ സ്വീകരിക്കും. കേന്ദ്ര വൈദ്യുതി നിയമത്തിന്റെ വ്യവസ്ഥകള്‍ അനുസരിച്ചാണ് തീരുമാനമെന്ന് വൈദ്യുതി ബോര്‍ഡ് ഉത്തരവില്‍ പറയുന്നു.