Sunday, June 16, 2024
Local NewsNewspolitics

എംഎല്‍എക്കെതിരായ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

തിരുവനന്തപുരം: എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എക്ക് എതിരായ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. നെയ്യാറ്റിന്‍കര കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ബലാത്സംഗം, വധശ്രമം എന്നിവയടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.

എല്‍ദോസിനെ കൂടാതെ രണ്ട് സുഹൃത്തുക്കളും പ്രതികളാണ്.റനീഷ, സിപ്പി നൂറുദ്ദീന്‍ എന്നിവരെയാണ് പ്രതി ചേര്‍ത്തത്. പരാതി പിന്‍വലിക്കാന്‍ ഭീഷണിപ്പെടുത്തിയെന്നാണ് കുറ്റപത്രം.   എം.എല്‍.എ ഒന്നിലേറെ തവണ യുവതിയെ ബലാത്സംഗം ചെയ്തെന്ന് കുറ്റപത്രത്തില്‍ പറയുന്നു.അടിമലത്തുറയിലെ റിസോര്‍ട്ടില്‍ വെച്ചാണ് ആദ്യം ബലാത്സംഗം ചെയ്തത്. 2022 ജൂലൈ 04നായിരുന്നു ഈ സംഭവം.

തൃക്കാക്കരയിലെ വീട്ടിലും കുന്നത്തുനാട്ടിലെ വീട്ടിലും വെച്ച് ബലാത്സംഗം ചെയ്തു. കോവളത്ത് വെച്ച് യുവതിയെ തള്ളിയിട്ട് കൊല്ലാന്‍ ശ്രമിച്ചു. എംഎല്‍എ ബലാത്സംഗം ചെയ്തത് അഞ്ച് വര്‍ഷമായി പരിചയമുള്ള യുവതിയെയാണെന്നും കുറ്റപത്രത്തില്‍ പറയുന്നു. തിരുവന്തപുരം ജില്ലാ ക്രൈംബ്രാഞ്ചാണ് കുറ്റപത്രം സമര്‍പ്പിച്ചത്