Friday, May 17, 2024
keralaNews

കെ വി ആനന്ദിന്റെ സംസ്‌കാരം നടന്നു.

പ്രശസ്ത ഛായാഗ്രഹകനും സംവിധായകനുമായ കെ വി ആനന്ദിന്റെ സംസ്‌കാരം നടന്നു.കൊവിഡ് മാനദണ്ഡങ്ങള്‍ കണക്കിലെടുത്ത് പൊതുദര്‍ശനം ഒഴിവാക്കി അഡയാറിലെ ശ്മശാനത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചായിരുന്നു സംസ്‌കാരംഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. തേന്‍മാവിന്‍ കൊമ്പത്തിലെ ഛായാഗ്രഹണത്തിന് ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട്. മോഹന്‍ലാല്‍, സൂര്യ, മണിരത്‌നം ഉള്‍പ്പടെ സിനിമാ രംഗത്തെ പ്രമുഖര്‍ അനുശോചിച്ചു.ക്യാമറ കണ്ണുകളില്‍ വര്‍ണ്ണവിസ്മയങ്ങള്‍ ഒപ്പിയെടുത്ത പ്രിയ കലാകാരന് വിട. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കേ ഇന്ന് പുലര്‍ച്ചെയോടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. രോഗലക്ഷ്ണങ്ങള്‍ കുറഞ്ഞതോടെ ദിവസങ്ങള്‍ക്ക് മുമ്പാണ് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ എത്തിയത്. രണ്ടാഴ്ച മുമ്പ് കൊവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ചിരുന്നു. വീട്ടുകാര്‍ ഉള്‍പ്പടെ നിരീക്ഷണത്തിലായതിനാല്‍ കാറിലിരുന്ന് നടന്‍ സൂര്യ അടുത്ത ബന്ധുക്കളെ കണ്ട് അനുശേചനമറിയിച്ചു. ചലച്ചിത്രരംഗത്തെ തീരാനഷ്ടമെന്നും മനസ്സില്‍ പതിഞ്ഞ നല്ല ഓര്‍മ്മകള്‍ മാഞ്ഞുപോകില്ലെന്നും മോഹന്‍ലാല്‍ അനുസ്മരിച്ചു.

ഫോട്ടോ ജേണ്‍ലിസ്റ്റായി തുടങ്ങി പി സി ശ്രീറാമിന്റെ സഹഛായാഗ്രാഹകനായി. തേന്‍മാവിന്‍ കൊമ്പത്തില്‍ സ്വതന്ത്ര ഛായാഗ്രാഹകനായി. ആദ്യ ചിത്രത്തില്‍ മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്‌കാരം തേടിയെത്തി. മിന്നാരം, ചന്ദ്രലേഖ, മുതല്‍വന്‍, ബോയ്‌സ്, ശിവാജി തുടങ്ങി പ്രിയദര്‍ശനും ശങ്കറിനൊപ്പമുള്ള കൂട്ടുകെട്ടില്‍ പിറന്നത് നിരവധി ഹിറ്റ് ചിത്രങ്ങള്‍. അമിതാ ബച്ചന്റെ കാക്കി, ജോഷ് ഉള്‍പ്പടെ ബോളിവുഡ് ചിത്രങ്ങള്‍. കനാ കണ്ടേനാണ് സംവിധാനം നിര്‍വ്വഹിച്ച ആദ്യ സിനിമ. സൂര്യയുടെ കരിയര്‍ തന്നൈ മാറ്റിമറിച്ച അയന്‍, കോ, മാട്രാന്‍ കാപ്പാന്‍ തുടങ്ങിയ ജനപ്രിയ ചിത്രങ്ങളാണ് ആനന്ദ് ഒരുക്കിയത്.