Tuesday, April 30, 2024
keralaNewsObituaryUncategorized

പാലക്കാട് ഷോക്കേറ്റ് ആന ചരിഞ്ഞു

പാലക്കാട് : പാലക്കാട് മുണ്ടൂര്‍ നൊച്ചുപുളളിയില്‍ ഷോക്കേറ്റ് പിടിയാന ചരിഞ്ഞു. സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് പിടിയാന ഷോക്കേറ്റ് ചരിഞ്ഞത്. പുലര്‍ച്ചെയാണ് സംഭവം. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കാട്ടുപന്നിക്ക് വെച്ച കെണിയില്‍ പിടിയാന കുടുങ്ങി എന്നാണ് സംശയം