Monday, May 6, 2024
AgriculturekeralaNewsObituary

ഇടുക്കിയില്‍ തേനീച്ചയുടെ കുത്തേറ്റു കര്‍ഷകന്‍ മരിച്ചു

തേനിച്ചയുടെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു. ചേലച്ചുവട് ചെമ്പകപ്പാറ സ്വദേശി ആലക്കല്‍ മാത്യു (72 )അണ് തേനിച്ചയുടെ കുത്തേറ്റു മരിച്ചത്. സ്വന്തം പുരയിടത്തില്‍ ജോലി ചെയ്തു കൊണ്ട് ഇരിക്കുമ്‌ബോള്‍ തേനീച്ചക്കൂട് ഇളകി ആക്രമിക്കുകയായിരുന്നു. ഇന്നലെ മൂന്ന് മണിയൊടെ ആയിരുന്നു സംഭവം. ഉടന്‍ തന്നെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ കുട്ടിയമ്മ ചേലച്ചുവട് ചാലില്‍ കുടുബാംഗം .