Saturday, May 4, 2024
keralaNews

പതിനെട്ടിന് മുകളിലുളളവര്‍ക്ക് വാക്സിന്‍; മത്സ്യവില്‍പ്പനക്കാര്‍,മാധ്യമ പ്രവര്‍ത്തകര്‍, ഉള്‍പ്പടെ 32 വിഭാഗങ്ങള്‍ക്ക് മുന്‍ഗണന.

പതിനെട്ട് വയസിനും 45 വയസിനും ഇടയില്‍ പ്രായമായവര്‍ക്കുള്ള വാക്സിനേഷന്‍ മുന്‍ഗണനാപട്ടിക തയ്യാറായി. 32 വിഭാഗങ്ങളാണ് മുന്‍ഗണനാ പട്ടികയിലുള്ളത്. കെ എസ് ആര്‍ ടി സി ഡ്രൈവര്‍മാര്‍, കണ്ടക്ടര്‍മാര്‍, പെട്രോള്‍ പമ്പ് ജീവനക്കാര്‍, പത്രവിതരണക്കാര്‍, ഭിന്നശേഷിക്കാര്‍, മാധ്യമ പ്രവര്‍ത്തകര്‍, കെ എസ് ഇ ബി ഫീല്‍ഡ് സ്റ്റാഫ്, വാട്ടര്‍ അതോറിട്ടി ഫീല്‍ഡ് സ്റ്റാഫ് എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും.

റെയില്‍വേ ടി ടി ഇമാര്‍, ഡ്രൈവര്‍മാര്‍, വിമാനത്താവള ജീവനക്കാര്‍, ഗ്രൗണ്ട് സ്റ്റാഫ്, മത്സ്യവില്‍പ്പനക്കാര്‍, പച്ചക്കറി വില്‍പ്പനക്കാര്‍, ഹോം ഡെലിവറി നടത്തുന്നവര്‍ തുടങ്ങിയവരും പട്ടികയിലുണ്ട്. കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാനതല യോഗമാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ച വിഭാഗങ്ങള്‍ക്ക് പുറമേയുള്ള മുന്‍ഗണനാ പട്ടിക തയ്യറാക്കിയത്.

അതേസമയം, കൊവിഡ് രോഗമുക്തി നേടി മൂന്നു മാസത്തിനുശേഷം വാക്സിന്‍ സ്വീകരിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ആദ്യ ഡോസ് സ്വീകരിച്ചശേഷം കൊവിഡ് ബാധിച്ചവരും രോഗമുക്തി നേടി മൂന്നു മാസത്തിനുശേഷം വാക്സിന്‍ സ്വീകരിച്ചാല്‍ മതിയെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയത്.