Friday, May 17, 2024
keralaNewspolitics

കൊവിഡ് ബാധിച്ച് മരിച്ച മാദ്ധ്യമ പ്രവര്‍ത്തകരുടെ കുടുംബത്തിന് സഹായം നല്‍കണം: കെ.ജെ.യു

കൊവിഡ് ബാധിച്ച് മരിച്ച മാദ്ധ്യമ പ്രവര്‍ത്തകരുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ ധനസഹായം അനുവദിക്കണമെന്ന് കേരള ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍ (കെ.ജെ.യു) സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. കൊവിഡ് ബാധിച്ച് മരിച്ച തമിഴ്നാട്ടിലെ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് പത്ത് ലക്ഷം രൂപയാണ് അവിടത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളതെന്ന് സംസ്ഥാന പ്രസിഡന്റ് അനില്‍ ബിശ്വാസ്, ജനറല്‍ സെക്രട്ടറി കെ.സി. സ്മിജന്‍ എന്നിവരുടെ നേതൃത്വത്തില്‍ സമര്‍പ്പിച്ച നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.