Friday, May 10, 2024
keralaNewsworld

തിരുപ്പിറവിയുടെ ഓര്‍മ്മ പുതുക്കി ഇന്ന് ക്രിസ്മസ്

തിരുവനന്തപുരം: യുദ്ധത്തില്‍ ക്ഷീണിച്ചവരേയും ദരിദ്രരേയും ഓര്‍ക്കണമെന്ന് ക്രിസ്മസ് സന്ദേശത്തില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറഞ്ഞു.  വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ നടന്ന തിരുപ്പിറവിയുടെ ഓര്‍മ്മ പുതുക്കി ഇന്ന് ക്രിസ്മസ് ആഘോഷത്തിന്റെ വിശുദ്ധ കുര്‍ബാനയ്ക്ക് ഫ്രാന്‍സിസ് മാര്‍പ്പാപ്പ നേതൃത്വം നല്‍കി സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ പ്രാര്‍ത്ഥന ചടങ്ങുകളും പ്രത്യക ശുശ്രൂഷകളും നടന്നു. ബെത്‌ലഹേമിലെ പുല്‍ത്തൊഴുത്തില്‍ ഉണ്ണിയേശു പിറന്നുവീണതിനെ അനുസ്മരിച്ചും, ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശങ്ങള്‍ പങ്കുവച്ചും ലോകമെമ്പാടുമുള്ള ദേവാലയങ്ങളില്‍ വിശ്വാസികള്‍ ഒത്തുചേര്‍ന്നു. ഉക്രെയ്‌നിലെ യുദ്ധത്തെയും മറ്റ് സംഘര്‍ഷങ്ങളെയും കുറിച്ച് പറഞ്ഞ മാര്‍പ്പാപ്പ, അധികാരത്തോടുള്ള അത്യാഗ്രഹം അയല്‍ക്കാരപ്പോലും വിഴുങ്ങാന്‍ പ്രേരിപ്പിക്കുന്ന തരത്തിലെത്തിയെന്ന് കുറ്റപ്പെടുത്തി.  സുവിശേഷവായനയ്ക്ക് ശേഷം തിരുപ്പിറവി അറിയിച്ചുകൊണ്ട് പള്ളിമണികള്‍ മുഴങ്ങി. വത്തിക്കാനിലും ഉണ്ണിയേശു പിറന്ന ബത്‌ലഹേമിലുള്ള നേറ്റിവിറ്റി ദേവാലയത്തിലും നടന്ന വിശുദ്ധ കുര്‍ബാനയുടെ പ്രാര്‍ത്ഥനാ നിമിഷങ്ങളെ വിശ്വാസികള്‍ വരവേറ്റു. മാര്‍പ്പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ഫ്രാന്‍സിസിന്റെ പത്താമത് ക്രിസ്മസ് സന്ദേശമായിരുന്നു ഇത്തവണത്തേത്. നഗരത്തോടും ലോകത്തോടും എന്നറിയപ്പെടുന്ന മാര്‍പ്പാപ്പയുടെ പരമ്പരാഗത ക്രിസ്മസ് പ്രസംഗം വിശ്വാസികളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. സന്തോഷത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശം ലോകം മുഴുവന്‍ പകര്‍ന്നു നല്‍കിയ ഉണ്ണിയേശുവിന്റെ തിരുപ്പിറവിദിനം ആഘോഷമാക്കുകയാണ് ഓരോ വിശ്വാസിയും. എല്ലാ വായനക്കാര്‍ക്കും കേരള ബ്രേക്കിംഗ് ന്യൂസിന്റെ ക്രിസ്മസ് ആശംസകള്‍.