Monday, May 6, 2024
EntertainmentkeralaNews

നിരൂപണം പുസ്തകത്തിന്റെ വില്‍പ്പന ആരംഭിച്ചു

ചട്ടമ്പിസ്വാമികളുടെ ജീവകാരുണ്യ നിരൂപണം എന്ന പുസ്തകത്തിന്റെ വില്‍പ്പന ആരംഭിച്ചു. വളരെ വ്യത്യസ്തമായിട്ടാണ് ഈ പുസ്തകം തയ്യാറാക്കിയിട്ടുള്ളത്.കുറുമുളത്ത് ഭാസ്‌കര പിള്ളയുടെ സ്വാമി സ്മരണകള്‍ സുരേഷ് മാധവിന്റെ അവതാരിക അന്‍പിന്റെ ജ്ഞാ നപാഠങ്ങള്‍ , വിദ്യാനന്ദ തീര്‍ത്ഥപാദസ്വാമികള്‍ എഴുതിയ ഒന്നാം പതിപ്പിന്റെ പ്രസ്താവന, പ്രശസ്തരുടെ വാഴ്ത്തുകള്‍, പഞ്ചഭൂതങ്ങള്‍ എന്ന സ്വാമിയുടെ ലേഖനത്തെ കുറിച്ചുള്ള പഠനം, സ്വാമികളുടെ ജീവചരിത്രസംഗ്രഹം, അത്ഭുതപ്രവര്‍ത്തികള്‍ ഇതൊക്കെ ഉള്‍പ്പെടുത്തിയാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിട്ടുള്ളത്.പുസ്തകത്തിന്റെ വില 90 രൂപയാണ് വി പി സൗകര്യമുണ്ട്. അന്തരിച്ച പ്രൊഫസര്‍ ബി. സി മേനോന്റെ സ്മരണയ്ക്ക് ആയിട്ടാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിട്ടുള്ളത്. സ്വാമികളുടെ മറ്റൊരു അപൂര്‍വ രചനയായ ‘ഹരിനാമകീര്‍ത്തനത്തിലെ സരസ്വതി രഹസ്യം’ എന്ന രചനയും പ്രസിദ്ധീകരിക്കുന്നുണ്ട്.

ജീവകാരുണ്യ നിരൂപണത്തിന്റെ വില്പനയിലൂടെയാണ് അച്ചടിക്കുള്ള തുക കണ്ടെത്താന്‍ ശ്രമിക്കുന്നത്. വിദ്യാധിരാജ, സംസ്‌കൃതി കേന്ദ്രം, കൊല്ലം 691577 എന്ന വിലാസത്തില്‍ ബന്ധപ്പെട്ടാല്‍ ബുക്ക് ലഭ്യമാകും.