Friday, April 19, 2024
Local NewsNews

ചാരുവേലി  പി.ആർ.ഡി.എസ് ആരാധനാ മന്ദിരത്തിന്റെ സമർപ്പണവും ഫോട്ടോ പ്രതിഷ്ഠാ കർമ്മവും  ഞായറാഴ്ച 

എരുമേലി: ചാരുവേലി  പി.ആർ.ഡി.എസ് ശാഖ പുതുതായി പണികഴിപ്പിച്ച ആരാധന മന്ദിരത്തിന്റെ സമർപ്പണവും ഫോട്ടോ പ്രതിഷ്ഠാ കർമ്മവും 7/05/23 ഞായറാഴ്ച    നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. രാവിലെ ഒമ്പതിന് ആരാധനാമന്ദിര സമർപ്പണവും ഫോട്ടോ പ്രതിഷ്ഠയും ചടങ്ങിൽ പി.ആർ.ഡി.എസ് പ്രസിഡൻറ് വൈ. സദാശിവൻ കാർമ്മികത്വം വഹിക്കും. ഗുരുകുല ഉപശ്രേഷ്ഠൻ എം. ഭാസ്കരൻ ആത്മീയ പ്രഭാഷണം നടത്തും. ഉച്ചയ്ക്ക് മൂന്നിന് പൊന്തൻപുഴ ജംഗഷനിൽ നിന്നും അഞ്ച് ഗജവീരൻമാരുടെ അകമ്പടിയോടെ ആരംഭിക്കുന്ന ഭക്തിഘോഷയാത്രയുടെ ഉദ്ഘാടനം പി.ആര്‍.ഡി.എസ് ട്രഷറർ സി.എൻ തങ്കച്ചൻ നിർവ്വഹിക്കും. വൈകിട്ട് ഏഴിന് നടക്കുന്ന പൊതുസമ്മേളനം സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. പ്രസിഡൻറ് വൈ. സദാശിവൻ അധ്യക്ഷത വഹിക്കും. ഗവ. ചീഫ് വിപ്പ് എൻ. ജയരാജ് മുഖ്യാതിഥിയായിരിക്കും.  ദളിത് ചിന്തകൻ സണ്ണി എം. കപിക്കാട് മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് വിവിധ കലാപരിപാടികൾ ഉണ്ടാകുമെന്നും ഭാരവാഹികൾ പറഞ്ഞു. എരുമേലി മീഡിയ സെന്ററിൽ നടന്ന പത്ര സമ്മേളനത്തിൽ  എ.ആർ ദിവാകരൻ, റ്റി.എസ് ഗോപി, സി.റ്റി മോഹനൻ, പി.ജി രാജു തടത്തിൽ എന്നിവർ പങ്കെടുത്തു.