Sunday, May 19, 2024
Local NewsNews

എരുമേലിയില്‍ അഴിച്ചു മാറ്റിയ മെറ്റര്‍ ഡോര്‍ പുനസ്ഥാപിച്ചു

എരുമേലി: എരുമേലിയില്‍ വിവിധ ആരാധനാലയങ്ങളില്‍ നിന്നും അഴിച്ചു മാറ്റിയ സുരക്ഷ വാതിലുകളാണ് (മെറ്റല്‍ ഡിറ്റക്ടര്‍ ഡോര്‍) പോലീസ് ഇന്ന് പുന:സ്ഥാപിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്ന നവകേരള സദസിന് സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായാണ് എരുമേലിയില്‍ സ്ഥാപിച്ച ഡിഎസ്എംഡി മെറ്റല്‍ ഡിറ്റക്ടര്‍ ഡോര്‍) അഴിച്ചു കൊണ്ടുപോയത്.

ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായി എരുമേലിയില്‍ സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായാണ് ധര്‍മശാസ്താ ക്ഷേത്രം,എരുമേലി പേട്ടശാസ്താ ക്ഷേത്രം, വാവര് പള്ളി എന്നിവടങ്ങളിലെ പ്രവേശന കവാടത്തില്‍ തന്നെ മെറ്റര്‍ ഡോര്‍ സ്ഥാപിച്ചിരുന്നത്.

ജില്ലയില്‍ നവകേരള സദസ് കഴിഞ്ഞ സാഹചര്യത്തിലാണ് യഥാ സ്ഥലത്ത് വാതിലുകള്‍ പുന:സ്ഥാപിച്ചത്. ഈ വാതലിനുള്ളില്‍ കൂടിയാണ് അയ്യപ്പഭക്തരെ ദര്‍ശനത്തിനായി കടത്തി വിട്ടു പോലീസ് സുരക്ഷ ഉറപ്പാക്കുന്നത് .