Tuesday, May 14, 2024
Local NewsNews

എരുമേലിയിൽ വിവിധ ഭാഗങ്ങളിൽ ചതയ ദിനാഘോഷം

ചതയ ദിനാഘോഷം 
എരുമേലി: എസ്എൻഡിപി 17 21 നമ്പർ ശാഖയുടെ നേതൃത്വത്തിൽ 169 ശ്രീനാരായണ ജയന്തി ആഘോഷവും സംയുക്ത ചതയ ദിനാഘോഷവും നടക്കും.  31ന്  വ്യാഴാഴ്ച ഇരുമ്പൂന്നിക്കര ശാഖയിൽ   വിവിധ പോഷക സംഘടനയുടെയും  നേതൃത്വത്തിൽ ചതയദിന  ആഘോഷം നടക്കും.  ഇരുമ്പുന്നക്കര  – എലിവാലിക്കര ശാഖകളുടെ നേതൃത്വത്തിൽ  രാവിലെ 9 . 30 ന് ചതയ ദിന ആഘോഷത്തിന്റെ  ഭാഗമായി ഘോഷയാത്ര നടക്കും. യൂണിയൻ കൺവീനർ എംവി അജിത് കുമാർ ചതിയ ദിന  സന്ദേശം നൽകും . ക്ഷേത്രം  മേൽശാന്തി രതീഷ് ശാന്തി ഇടമുറിയുടെ അനുഗ്രഹ പ്രഭാഷണം നടക്കും. ഇരുമ്പൂന്നിക്കര മഹല്ല് കമ്മറ്റിയുടെ സ്വീകരണവും ഏറ്റുവാങ്ങും.
വെച്ചുച്ചിറ ജയന്തി ആഘോഷം 
3242 നമ്പർ ശാഖയുടെ നേതൃത്വത്തിൽ ജയന്തി ആഘോഷം നടക്കും.
വിവിധ പരിപാടികൾക്ക് ശേഷം രാവിലെ 10 മണിക്ക് ഘോഷയാത്ര കൂത്താട്ടുകുളം ജംഗ്ഷനിൽ നിന്നും പൊതുസമ്മേളന നഗരിയിലേക്ക് നടക്കും. പൊതുസമ്മേളനം എരുമേലി യൂണിയൻ കൺവീനർ എംപി അജിത് കുമാർ ഉദ്ഘാടനം ചെയ്യും. കൊച്ചു സുരക്ഷ സഹായ യോഗം പ്രസിഡൻറ് കെ വി നാരായണൻ അധ്യക്ഷത വഹിക്കും. ശ്രീനാരായണ ധർമ്മ  പ്രഭാഷണം ശ്രീ നാരായണ ധർമ്മ പഠന കേന്ദ്രം കോട്ടയം പ്രതിനിധി സന്ധ്യ വിജി കുമാർ നടത്തും.
മൂക്കംപ്പെട്ടി ജയന്തി ആഘോഷം
 മൂക്കംപ്പെട്ടി 17 43 നമ്പർ ശാഖയുടെ നേതൃത്വത്തിൽ ഗുരുദേവ ജയന്തി ആഘോഷം നടക്കും. വിവിധ പോഷക സംഘടനകളുടെ  നേതൃത്വത്തിൽ രാവിലെ 9 . 30ന് ഗുരുദേവ  ക്ഷേത്രങ്ങളിൽ നിന്നും ഘോഷയാത്ര ആരംഭിച്ച് കാളകെട്ടി എത്തുകയും ,  12 മണിക്ക് തിരികെ ക്ഷേത്രങ്ങളിൽ എത്തിച്ചേരും. എരുമേലി  യൂണിയൻ വൈസ് ചെയർമാൻ ഘോഷയാത്ര ഉദ്ഘാടനം ചെയ്യും. യൂണിയൻ കൺവീനർ എംവി അജിത് കുമാർ ജയന്തി സന്ദേശം നൽകും .