Friday, March 29, 2024
keralaNews

പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്നു.

ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും – മുഖ്യമന്ത്രി പിണറായി വിജയനും.

ഉത്സാഹവും സാഹോദര്യവും ഐക്യവും ചേര്‍ന്ന ഉത്സവത്തിന് ആശംസകള്‍ നേരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ആശംസ നേര്‍ന്ന് എത്തിയത്.

മലയാളത്തിലായിരുന്നു പ്രധാനമന്ത്രിയുടെ ആശംസ. എല്ലാവരുടെയും ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനും ആശംസകള്‍ നേര്‍ന്നു. പ്രതിബന്ധങ്ങള്‍ തരണം ചെയ്ത് പ്രതിസന്ധി കാലത്തെ അതിജീവിക്കാന്‍ വേണ്ട പ്രത്യാശയും ഊര്‍ജ്ജവുമാണ് ഓരോ ഓണവും പകരുന്നത്. ഈ ഓണക്കാലവും പുതിയ പ്രതീക്ഷകള്‍ നമ്മളില്‍ നിറയ്ക്കട്ടെയെന്നാണ് മുഖ്യമന്ത്രി ആശംസിച്ചത്.