Friday, May 3, 2024
keralaNews

സംസ്ഥാനത്ത് ബാറുകള്‍ ഉടന്‍ തുറക്കില്ല…

സംസ്ഥാനത്ത് ബാറുകള്‍ ഉടന്‍ തുറക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനം. രോഗവ്യാപനം കുറയുന്ന മുറയ്ക്ക് തുറക്കുന്ന കാര്യം ആലോചിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. യോഗത്തില്‍ പങ്കെടുത്തവരും ഇതിനോട് യോജിച്ചു.പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം പതിനായിരം കടന്നിരിക്കുന്ന സാഹചര്യത്തില്‍ ബാറുകള്‍ തുറക്കുന്നത് ഉചിതമല്ലെന്ന് യോഗം വിലയിരുത്തി. കൗണ്ടറുകളിലൂടെയുള്ള പാര്‍സല്‍ വില്‍പന തുടരാനും യോഗം അനുമതി നല്‍കി.സെപ്തംബര്‍ രണ്ടാംവാരം ബാറുകള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് എക്‌സൈസ് കമ്മീഷണര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട്.ല്‍കിയിരുന്നു.കര്‍ണാടക,പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബാറുകള്‍ തുറന്നിട്ടുണ്ടെന്നും കര്‍ശന നിയന്ത്രണങ്ങളോടെ ഇവിടെയും അനുവദിക്കാമെന്നുമായിരുന്നു എക്‌സൈസ് കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കിയത്.