Monday, April 29, 2024
keralaNews

ശബരിമല തീര്‍ത്ഥാടനം ; ജില്ലാകളക്ടറുടെ മാര്‍ഗ്ഗനിര്‍ദേശം അപലപനീയമാണ്. എസ് മനോജ്.

കോവിഡ് മഹാമാരി വ്യാപകമാവുന്നതിനിടയില്‍ ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥതലത്തില്‍ ചര്‍ച്ച നടത്തി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് ജില്ലാ കളക്ടറുടെ നടപടി അപലപനീയമാണെന്ന് ശബരിമല അയ്യപ്പ സേവാ സമാജം സംസ്ഥാന സെക്രട്ടറി എസ് . മനോജ് പറഞ്ഞു.

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറക്കുമ്പോള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് തീര്‍ത്ഥാടനം സുഗമമാക്കുന്നത് സംബന്ധിച്ച് കോട്ടയം ജില്ലാ കളക്ടറുടെ ഉത്തരവ് .
1. എരുമേലിയില്‍ വിരി വെക്കാന്‍ പാടില്ല.
2. അഞ്ചു പേരില്‍ കൂടുതല്‍ പേട്ടതുള്ളാന്‍ പാടില്ല
3. വാഹനങ്ങള്‍ ഉപയോഗിച്ചോ അല്ലാതെയോ ഘോഷയാത്രകള്‍ പാടില്ല .
4. ഉപകരണങ്ങളോ വേഷഭൂഷാദികള്‍ വാടകയ്ക്ക് എടുക്കാന്‍ പാടില്ല.
5. മണിമലയാര്‍,തോടുകള്‍ എന്നിവടങ്ങളിലെ കുളികടവുകളില്‍ കുളിക്കാന്‍ പാടില്ല.
6. ദേവസ്വം ബോര്‍ഡിന്റെ നിലവിലുള്ള ഷവര്‍ ബാത്തുകള്‍ ഉപയോഗിക്കാന്‍ പാടില്ല.
7. അന്നദാനം പരിമിതപ്പെടുത്തണം അതും വാഴ ഉപയോഗിക്കണം.
എന്നിവയുള്‍പ്പെടെ മറ്റുചില വകുപ്പുകളുടെ ക്രമീകരണ കുറിച്ചാണ് കളക്ടര്‍ മാര്‍ഗ നിര്‍ദ്ദേശത്തില്‍ പറയുന്നത് എന്നാല്‍ തീര്‍ത്ഥാടനത്തെ സംബന്ധിച്ച് ഉദ്യോഗസ്ഥരുമായി മാത്രമല്ല അതുമായി ബന്ധപ്പെട്ട് വിവിധ ഹൈന്ദവ സംഘടനകളില്‍ കൂടി കൂടിയാലോചന നടത്താതെ പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പലതും ശബരിമല ആചാരലംഘന ത്തിന് വഴിതുറക്കുമെന്നും അദ്ദേഹം പറഞ്ഞു.ശബരിമല ക്ഷേത്ര ദര്‍ശനമെന്നത് ആചാരാനുഷ്ഠാനങ്ങളുടെ ദര്‍ശനമാണ്.ആദ്യമായി ദര്‍ശനത്തിനെത്തുന്ന അയ്യപ്പഭക്തന്മാര്‍ എരുമേലിയിലെത്തി ശരക്കോല്‍ വാങ്ങി ചായംപൂശി പേട്ടതുള്ളിയാണ് ശബരിമല യാത്ര നടത്തുന്നത് .
എരുമേലിയിലെത്തുന്ന അയ്യപ്പഭക്തെരെല്ലാവരും പേട്ടതുള്ളുകയെന്നത് ശബരിമല തീര്‍ഥാടനത്തെ സംബന്ധിച്ച് ആചാരാനുഷ്ഠാനമാണ്.എന്നാല്‍ കളക്ടറുടെ ഈ മാര്‍ഗം നിര്‍ദ്ദേശപ്രകാരം അയ്യപ്പഭക്തര്‍ക്ക് പേട്ടതുള്ളാന്‍ കഴിയാത്ത സാഹചര്യമാണുണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു.ശബരിമല തീര്‍ഥാടനത്തെ സംബന്ധിച്ച് ഏതെങ്കിലും വിധത്തിലുള്ള ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുമ്പോള്‍ അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകളെയും , ഗുരുസ്വാമി മാരെയും കൂടി ഉള്‍പ്പെടുത്തുന്നത് ഉചിതമാണ്.അല്ലാതെ ഉദ്യോഗസ്ഥര്‍ മാത്രം ചര്‍ച്ച ചെയ്ത് തീരുമാനങ്ങളെടുത്താല്‍ വിശ്വാസങ്ങള്‍ എത്രത്തോളം പാലിക്കപ്പെടും എന്ന് സംശയകരമാണെന്നും അദ്ദേഹം പറഞ്ഞു.എരുമേലിയിലെത്തുന്ന ശബരിമല തീര്‍ഥാടകര്‍ക്ക് എന്നപോലെ ഇവിടെ താമസിക്കുന്ന ജനങ്ങള്‍ക്കും സുരക്ഷാക്രമീകരണങ്ങള്‍ കൊടുക്കേണ്ടത് അത്യാവശ്യമാണ്.ഇതൊന്നും നടത്താതെ മുന്‍ കരുതലുകള്‍ സ്വീകരിക്കാതെ ഉദ്യോഗസ്ഥരുടെ യോഗം നടത്തി കളക്ടര്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പുനപ്പരിശോധിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.