Saturday, May 4, 2024
keralaNews

അട്ടപ്പാടി പാലൂരിലെ ജനവാസ മേഖലയില്‍ വീണ്ടും ഒറ്റയാനിറങ്ങി

അട്ടപ്പാടി പാലൂരിലെ ജനവാസ മേഖലയില്‍ വീണ്ടും ഒറ്റയാനിറങ്ങി. കാട്ടാനയെ തുരത്താന്‍ ശ്രമിച്ച വനം വകുപ്പ് വാഹനത്തിന് നേരെ ആന പാഞ്ഞടുത്തു. മണിക്കൂറുകള്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് ഒറ്റയാനെ തിരികെ കാട്ടിലേക്ക് അയക്കാനായത്. അട്ടപ്പാടി മേഖലയിലെ എല്ലാ പഞ്ചായത്തിലും അടിയന്തിരമായി വനം വകുപ്പിന്റെ ദ്രുതകര്‍മ്മസേനയെ നിയോഗിക്കണം എന്ന ആവശ്യവുമായി നാട്ടുകാരും രംഗത്തെത്തി.