Saturday, May 4, 2024
keralaNews

മുക്കൂട്ടുതറ അസീസി ആശുപത്രിയില്‍ ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മവും-സീനിയര്‍ സിറ്റിസണ്‍ കാര്‍ഡിന്റെ പ്രകാശനവും നടത്തി.

എരുമേലി: കോവിഡ് പ്രതിസന്ധി ഘട്ടത്തില്‍ രോഗികള്‍ക്ക് സൗജന്യമായി ഓക്‌സിജന്‍ ലഭിക്കുക എന്ന ഉദ്ദേശത്തോടെയും കോവിഡിന്റെ മൂന്നാം തരംഗത്തെ നേരിടാന്‍ അസീസി ആശുപത്രിയില്‍ കാരിത്താസ് ഇന്ത്യയുടെ സഹകരണത്തോടെ വിജയപുരം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി രോഗികള്‍ക്കായി  ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നടത്തി.

കൂടാതെ 60 വയസ്സിന് മുകളിലുള്ള എല്ലാ രോഗികള്‍ക്കും സീനിയര്‍ സിറ്റിസണ്‍ കാര്‍ഡും പ്രകാശനം ചെയ്തു. സീനിയര്‍ സിറ്റിസണ്‍ കാര്‍ഡുള്ള രോഗികള്‍ക്ക് സൗജന്യ രജിസ്‌ട്രേഷന്‍ ഫീസും , കണ്‍സള്‍ട്ടിംഗ് ഫീസ് 50% സൗജന്യവുമായിരിക്കുമെന്നും ആശുപത്രി ഡയറക്ടര്‍ ഫാദര്‍ ആഗ്‌നെല്‍ ഡൊമനിക് പറഞ്ഞു.
ഇതോടൊപ്പം വിജയപുരം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ
(vsss ) ആഭിമുഖ്യത്തില്‍ മുക്കൂട്ടുതറ അസീസി ആശുപത്രിയില്‍ പോസ്റ്റ്
കോവിഡ് ക്ലിനിക്ക് പ്രവര്‍ത്തനവും ആരംഭിച്ചതായി അധികൃതര്‍ പറഞ്ഞു . കോവിഡാനന്തര രോഗങ്ങള്‍ക്കുള്ള ചികിത്സയും ക്ലിനിക്കില്‍ ലഭ്യമാണ് .
പോസ്റ്റ് ക്ലിനിക്കില്‍ രജിസ്റ്റര്‍ ചെയ്യുന്ന രോഗികള്‍ക്ക് ലാബ് ടെസ്റ്റുകള്‍ക്ക് 40% ഇളവുകള്‍ ലഭിക്കും . കൂടാതെ മറ്റ് ആനുകൂല്യങ്ങളും ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു . ചടങ്ങില്‍ വിജയപുരം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ ഡയറക്ടര്‍
ഫാ. അഗസ്റ്റിന്‍ മേച്ചേരില്‍ , അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ലിനോസ് ബിവേര ,
ആശുപത്രി ഡയറക്ടര്‍ ഫാദര്‍ ആഗ്‌നെല്‍ ഡൊമിനിക് ,
സി എം ഒ ഡോ. സുമന്‍ , ഡോ. ടിന്റു തോമസ്, ഡോ. ആശില,
നഴ്‌സിങ് സൂപ്രണ്ട് , പിആര്‍ഒ , എച്ച്ആര്‍ എന്നിവര്‍ പങ്കെടുത്തു .