Wednesday, May 15, 2024
keralaNewsSports

ആരാധന അതിന്റെ സമയത്ത് നടക്കും, ഇഷ്ടമുള്ളവര്‍ അതില്‍ പങ്കെടുക്കും; കായികമന്ത്രി

തിരുവനന്തപുരം: സ്‌പോര്‍ട്‌സിനെ കായികരംഗവുമായി കൂട്ടിയിണക്കരുതെന്ന് മന്ത്രി വി.അബ്ദുറഹിമാന്‍ . ഫുട്‌ബോള്‍ ഒരു ലഹരിയായി തീരാന്‍ പാടില്ലെന്ന സമസ്തയുടെ പ്രസ്താവനയെ തള്ളികളഞ്ഞാണ് മന്ത്രിയുടെ വാക്കുകള്‍. താരാരാധന കായിക പ്രേമികളുടെ വികാരമാണ് . സ്‌പോര്‍ട്‌സ് വേറെ മതം വെറെ . കായി പ്രേമികളെ പ്രകോപിപ്പിക്കേണ്ട കാര്യമില്ല . ആരാധന അതിന്റെ സമയത്ത് നടക്കും. ഇഷ്ടമുള്ളവര്‍ അതില്‍ പങ്കെടുക്കും. മതം അതിന്റെ വഴിക്കും സ്‌പോര്‍ട്‌സ് അതിന്റെ വഴിക്കും പോകട്ടെ’ യെന്നും സ്‌പോര്‍ട്‌സ് മന്ത്രി അബ്ദുറഹിമാന്‍ പറഞ്ഞു. ഒരു കാര്യത്തിലും അമിതമായ സ്വാധീനമോ ആവേശമോ ഒരു വിശ്വാസിക്ക് ഉണ്ടാവാന്‍ പാടില്ല . ചില കളികളും കളിക്കാരും നമ്മില്‍ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. ആ സ്വാധീനം ഒരു ലഹരിയായി മാറാതിരിക്കാന്‍ ശ്രദ്ധിക്കണം ഇങ്ങനെയായിരുന്നു സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്വബാ ഖത്തീബുമാര്‍ക്ക് കൈമാറിയ സന്ദേശത്തില്‍ ജംഇയ്യത്തുല്‍ ഖുതുബ സ്റ്റേറ്റ് സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി പറഞ്ഞത്.