Thursday, May 2, 2024
keralaNewspolitics

തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്റെ മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്.

തിരുവനന്തപുരം :തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്റെ മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്. ആര്യയുടെ വീട്ടില്‍വച്ചാണ് കത്തുവിവാദത്തില്‍ മൊഴി രേഖപ്പെടുത്തിയത്. അന്വേഷണം വൈകുന്നുവെന്ന് ആരോപണം ഉയര്‍ന്നതോടെയാണ് ക്രൈംബ്രാഞ്ച് മൊഴി രേഖപ്പെടുത്തിയത്. മേയറുടെ മൊഴി രേഖപ്പെടുത്തിയാല്‍ മാത്രമേ അന്വേഷണം മുന്നോട്ടു പോകൂ. ക്രൈംബ്രാഞ്ച് എസ്പി മധുസൂദനന്റെ നേതൃത്വത്തിലാണു കേസ് അന്വേഷണം. പൊലീസ് അന്വേഷിക്കേണ്ട കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയത് കേസ് അട്ടിമറിക്കുന്നതിനു വേണ്ടിയാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. കത്ത് വാട്‌സാപ്പിലൂടെയാണു പ്രചരിക്കപ്പെട്ടത്.സിപിഎമ്മിനെ നാണക്കേടിലാക്കിയ കോര്‍പറേഷന്‍ കത്തു വിവാദത്തില്‍ കഴിഞ്ഞ ദിവസമാണ് അന്വേഷണം ആവശ്യപ്പെട്ട് മേയര്‍ ആര്യ രാജേന്ദ്രന്‍ മുഖ്യമന്ത്രി പിണറായി വിജയനെ സമീപിച്ചത്. ഇതിനു പിന്നാലെ അന്വേഷണം ഏറ്റെടുക്കാന്‍ ക്രൈംബ്രാഞ്ചിനോടു സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് ഉത്തരവിട്ടു.