Monday, April 29, 2024
keralaNewspolitics

തിരുവഞ്ചൂരിന്റെ മകനാണ് വീണ്ടും ഭാരവാഹി പട്ടികയില്‍ ഇടം പിടിച്ചത്

കോട്ടയം: സംസ്ഥാനത്തുനിന്നുള്ള എതിര്‍പ്പിനെ തുടര്‍ന്ന് രണ്ടുവര്‍ഷം മുമ്പ് അര്‍ജുന്റെ നിയമനം മരവിപ്പിച്ച തിരുവഞ്ചൂരിന്റെ മകന് വീണ്ടും യൂത്ത് കോണ്‍ഗ്രസ് ദേശീയ ഭാരവാഹിത്വം. അര്‍ജുന്‍ രാധാകൃഷ്ണനെ യൂത്ത് കോണ്‍ഗ്രസ് ദേശീയ മാധ്യമ വിഭാഗം കോഡിനേറ്ററായി നിയമിച്ചിരിക്കുന്നത്.
2021ല്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന്‍ ഉള്‍പ്പെടെ അഞ്ച് യൂത്ത് കോണ്‍ഗ്രസ് വക്താക്കളുടെ നിയമനമാണ് ദേശീയ നേതൃത്വം തടഞ്ഞത് . അര്‍ജുന്‍ രാധാകൃഷ്ണനെ വക്താവായി നിയമിച്ചത് യൂത്ത് കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ ആയിരുന്നെങ്കിലും കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഇത് തടയുകയായിരുന്നു. കേരളത്തിലെ വക്താവായാണ് അര്‍ജുന്‍ രാധാകൃഷ്ണനെ നിയമിച്ചിരുന്നത്.സംസ്ഥാന നേതൃത്വത്തിന് ഈ തീരുമാനത്തില്‍ അതൃപ്തിയുണ്ടായിരുന്നു. സംസ്ഥാന കമ്മറ്റി അറിയതെയാണ് നിയമനമെന്ന് പരാതിയും ഉയര്‍ന്നിരുന്നു. നിയമനം റദ്ദ് ചെയ്യണമെന്ന് സംസ്ഥാന കമ്മറ്റി കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു ഇതിന് പിന്നാലെയായിരുന്നു ദേശീയ നേതൃത്വം ഇടപെട്ടത്. നേരത്തെ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്മാരുടെ സസ്‌പെന്‍ഷന്‍ ദേശീയ നേതൃത്വം പിന്‍വലിച്ചിരുന്നു. എന്‍എസ് നുസൂറിന്റെയും, എസ് എം ബാലുവിന്റെയും സസ്‌പെന്‍ഷനാണ് പിന്‍വലിച്ചത്. യൂത്ത് കോണ്‍ഗ്രസ് വാട്‌സ് അപ് ഗ്രൂപ്പിലെ ചാറ്റ് ചോര്‍ച്ച അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ദേശീയ നേതൃത്വത്തത്തിനു അയച്ച കത്തുമായി ബന്ധപ്പെട്ടായിരുന്നു അച്ചടക്കനടപടി. പാലക്കാട് ചിന്തന്‍ ശിബിരിലെ വനിത പ്രവര്‍ത്തകരുടെ പരാതി ചോര്‍ന്നതിലും ഇരുവരും അന്വേഷണം ആവശ്യപ്പെട്ടിരുന്നു. മാധ്യമങ്ങള്‍ക്ക് കത്തുകള്‍ നല്കി എന്ന പേരില്‍ ആയിരുന്നു നടപടി.