Thursday, May 16, 2024
indiakeralaNewspolitics

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് തൃശൂരില്‍

തൃശൂര്‍: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് തൃശൂരില്‍. വൈകുന്നേരം അഞ്ച് മണിക്ക് വടക്കുന്നാഥ ക്ഷേത്ര മൈതാനിയില്‍ നടക്കുന്ന ബിജെപി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കും. ശക്തന്‍ തമ്പുരാന്‍ സ്മാരകവും സന്ദര്‍ശിക്കും. തൃശൂര്‍ പാര്‍ലമെന്റ് നിയോജക മണ്ഡലത്തിലെ ബിജെപി കാര്യകര്‍ത്താക്കളുടെ യോഗത്തിലും അമിത് ഷാ പങ്കെടുക്കും. ദേശീയ വക്താവ് പ്രകാശ് ജാവേദ്കര്‍, ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍, ജനറല്‍ സെക്രട്ടറി എംടി രമേശ്, സുരേഷ് ഗോപി, ജില്ലാ പ്രസിഡന്റ് കെകെ അനീഷ് കുമാര്‍, സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണന്‍ എന്നിവര്‍ യോഗത്തില്‍ സംസാരിക്കും. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായാണ് അമിത് ഷാ കേരളത്തിലെത്തുന്നത്. തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ നേതൃയോഗത്തിലാകും അദ്ദേഹം പങ്കെടുക്കുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ നിരവധി ദേശീയ നേതാക്കള്‍ കേരളത്തിലെത്തും. നെടുമ്പാശ്ശേരിയില്‍നിന്ന് ഹെലികോപ്റ്ററില്‍ ശോഭാസിറ്റി ഹെലിപ്പാഡില്‍ ഒന്നരയോടെ എത്തുന്ന അമിത്ഷാ മൂന്നു പരിപാടികളിലാണ് പങ്കെടുക്കുക. രണ്ടിന് ശക്തന്‍ തമ്പുരാന്‍ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തും. തുടര്‍ന്ന് നേതൃയോഗത്തില്‍ പങ്കെടുക്കും. പിന്നാലെ വടക്കുന്നാഥക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. അതിനുശേഷമാണ് പൊതുയോഗം. പൊതുയോഗത്തിനുശേഷം റോഡ്മാര്‍ഗം നെടുമ്പാശ്ശേരിയിലെത്തുന്ന അമിത്ഷാ ഡല്‍ഹിയിലേക്ക് തിരിക്കും.