Wednesday, May 15, 2024
indiaNewspolitics

ബീഹാറില്‍ രാഷ്ട്രീയ നീക്കങ്ങള്‍ സജീവമാക്കി ബിജെപി ;കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറുമായി ചര്‍ച്ച നടത്തി.

വോട്ടെണ്ണല്‍ അന്തിമ ഘട്ടത്തിലേക്ക് കടക്കവേ ബീഹാറില്‍ രാഷ്ട്രീയ നീക്കങ്ങള്‍ സജീവമാക്കി ബിജെപി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറുമായി ചര്‍ച്ച നടത്തി. ഇഞ്ചോടിഞ്ച് പോരാട്ടം തുടരുന്നതിനിടെയായിരുന്നു രാഷ്ട്രീയ നീക്കങ്ങള്‍ ചര്‍ച്ച ചെയ്തത്.ജെഡിയു അദ്ധ്യക്ഷനുമായി ബന്ധപ്പെട്ട വൃത്തങ്ങളാണ് ഇത് സംബന്ധിച്ച വിവരം അറിയിച്ചത്. സംഭാഷണത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ചാണ് ഇരു നേതാക്കളും ചര്‍ച്ച നടത്തിയതെന്നാണ് വിവരം. അതേസമയം സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ചാകാം ഇരു നേതാക്കളും സംസാരിച്ചതെന്നാണ് വിലയിരുത്തല്‍.തെരഞ്ഞെടുപ്പ് ഫലവും സര്‍ക്കാര്‍ രൂപീകരണത്തിന്റെ സാദ്ധ്യതകളും ഇരുവരും ചര്‍ച്ച ചെയ്തതായാണ് വിവരം. തെരഞ്ഞെടുപ്പ് ഫലത്തോടെ മുന്നണിയിലെ രണ്ടാം കക്ഷിയായി ജെഡിയു ചുരുങ്ങിയിരുന്നു. ബിജെപിക്കാണ് കൂടുതല്‍ സീറ്റുകള്‍ ലഭിച്ചത്. നിതീഷ് കുമാറിനെയാണ് എന്‍ഡിഎ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി അവതരിപ്പിച്ചിരുന്നത്. ഇത് സംബന്ധിച്ചും ഇരുനേതാക്കളും ചര്‍ച്ച ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇത്തരത്തിലുളള ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് ജെഡിയുവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.