Friday, May 3, 2024
NewsObituaryworld

അമേരിക്കയിലും കാനഡയിലും ജനജീവിതം സ്തംഭിച്ചു

ന്യൂയോര്‍ക്ക്: ശീതകാല കൊടുങ്കാറ്റില്‍ അമേരിക്കയിലും കാനഡയിലും ജനജീവിതം സ്തംഭിച്ചു. ഹിമാപതത്തില്‍ അമേരിക്കയില്‍ 26 പേര്‍ മരണപ്പെട്ടുവെന്നാണ് വിവരം. കനത്ത ശീതക്കാറ്റിനെ തുടര്‍ന്നുണ്ടായ വൈദ്യുതി മുടക്കം രണ്ട് ലക്ഷത്തിലധികം പേരെ ബാധിച്ചെന്നാണ് വിവരം. അതികഠിനമായ തണ്ണുപ്പും ഇടവേളയില്ലാത്ത മഞ്ഞുവീഴ്ചയും ചേര്‍ന്നതോടെ അമേരിക്കയിലെ പല സംസ്ഥാനങ്ങളും ഏതാണ്ട് മരവിച്ച നിലയിലാണ്. ഈ വാരാന്ത്യത്തോടെ പല സംസ്ഥാനങ്ങളിലും അതിശൈത്യത്തിന് കുറവുണ്ടാകും എന്ന പ്രതീക്ഷയിലാണ് കാലാവസ്ഥാ നിരീക്ഷകര്‍. ഐസും മഞ്ഞും പൊതിഞ്ഞ വീടുകളില്‍ കുടുങ്ങിയ നിലയിലാണ് ലക്ഷക്കണക്കിന് അമേരിക്കക്കാര്‍.  കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ആയിരക്കണക്കിന് വിമാനങ്ങള്‍ ഈ ദിവസങ്ങളില്‍ റദ്ദാക്കിയത്. ഇതോടെ നിരവധി ആളുകളുടെ ക്രിസ്മസ് പദ്ധതികളും താറുമാറായി. ക്രിസ്മസ് ദിനത്തില്‍ ഉച്ചവരെ മാത്രം 1700 വിമാനങ്ങളാണ് അമേരിക്കയില്‍ റദ്ദാക്കിയത്. ശനിയാഴ്ച 3500ഉം, വെള്ളിയാഴ്ച 6000ഉം വിമാനസര്‍വ്വീസുകള്‍ ആണ് റദ്ദായത്.