Saturday, April 20, 2024
EntertainmentkeralaNews

ഉണ്ണി മുകുന്ദന്‍ നരസിംഹജ്യോതി പുരസ്‌കാരം ഏറ്റുവാങ്ങി

കൊച്ചി: ആനയടി പഴയിടം ശ്രീ നരസിംഹ സ്വാമി ക്ഷേത്രത്തിന്റെ നരസിംഹജ്യോതി പുരസ്‌കാരം ഏറ്റുവാങ്ങി ഉണ്ണി മുകുന്ദന്‍.   മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷാണ് പുസ്‌കാരം നല്‍കിയത്. അവാര്‍ഡ് ദാന ചടങ്ങിന്റെ ചിത്രം ഉണ്ണി മുകുന്ദനാണ് പങ്കുവച്ചത്. തീയേറ്ററുകള്‍ കീഴടക്കി ഉണ്ണി മുകുന്ദന്‍ ചിത്രം മാളികപ്പുറം മുന്നേറുന്നതിനിടെയാണ് പുരസ്‌കാര നേട്ടം. കേരളത്തിന് പുറത്തും വിദേശരാജ്യങ്ങളിലും സിനിമ റിലീസ് ചെയ്തിട്ടുണ്ട്. ചിത്രം നാല്പത് കോടി ക്ലബ്ബിലേക്ക് കുതിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.