Thursday, May 2, 2024
keralaNews

ശബരിമലയില്‍ ആറ് കോടി വരുമാനം; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പത്തിരട്ടി വര്‍ദ്ധനവ്

പത്തനംതിട്ട : ശബരിമലയില്‍ ക്ഷേത്രത്തില്‍ ഒരാഴ്ചയില്‍ ആറ് കോടിയുടെ വരുമാനം. കഴിഞ്ഞ മണ്ഡലകാലത്ത് ഉണ്ടായിരുന്നതിനേക്കാള്‍ പത്തിരട്ടി വരുമാനമാണ് ഇക്കൊല്ലം ഉണ്ടായിരിക്കുന്നത്. കൊറോണ മഹാമാരിയ്ക്കിടെ വന്‍ സാമ്പത്തിക പ്രതിസന്ധി നേരിട്ട ദേവസ്വം ബോര്‍ഡിന് ഇതിലൂടെ നേരിയ ആശ്വാസമുണ്ടായി.ആദ്യ ഒരാഴ്ചയില്‍ ശരാശരി 7500 പേരാണ് പ്രതിദിനം ക്ഷേത്രത്തിലെത്തിയത്. കാണിക്കയ്ക്ക് പുറമേ അപ്പം അരവണ ഉള്‍പ്പടെയുള്ള പ്രസാദങ്ങള്‍ വില്‍പ്പ നടത്തിയതിലും വര്‍ദ്ധനയുണ്ട്. ഒന്നേകാല്‍ ലക്ഷം ടിന്‍ അരവണയും അന്‍പതിനായിരം പാക്കറ്റ് അപ്പവുമാണ് വിറ്റുപോയത്. വഴിപാട് ഇനത്തില്‍ 20 ലക്ഷം രൂപയാണ് വരവ്. ഇതിനൊപ്പം പതിനെട്ടാം പടിയ്ക്ക് താഴെ ഉടയ്ക്കുന്ന തേങ്ങ, നെയിത്തേങ്ങ മുറി, മാളികപ്പുറത്ത് ഉരുട്ടുന്ന തേങ്ങ എന്നിവ ദേവസ്വം ബോര്‍ഡ് നേരിട്ട് വില്‍ക്കും.നേരത്തെ ദേവസ്വം ബോര്‍ഡിന് ഏറ്റവുമധികം വരുമാനം ലഭിച്ചിരുന്നത് നാളികേര ലേലത്തിലായിരുന്നു. എന്നാല്‍ ഇത്തവണ പല തവണ ലേലം നടത്തിയിട്ടും കരാറെടുക്കാന്‍ തയ്യാറായി ആരും മുന്നോട്ട് വന്നില്ല. ഏറ്റവും ഒടുവില്‍ 2019 ല്‍ കേരഫെഡാണ് നാളികേരം കരാര്‍ എടുത്തിരുന്നത്. അടുത്ത ദിവസം വീണ്ടും ലേലം നടത്തി ആരും എത്തിയില്ലെങ്കില്‍ കേരഫെഡിന് തന്നെ ചുമതല നല്‍കും.