Tuesday, April 30, 2024
keralaNewsUncategorized

ആലുവയില്‍ എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസ്; പ്രതി ക്രിസ്റ്റില്‍ രാജിന്റെ കൂട്ടാളികള്‍ അറസ്റ്റില്‍

കൊച്ചി: ആലുവയില്‍ എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ പാറശ്ശാല ചെങ്കല്‍ സ്വദേശി ക്രിസ്റ്റില്‍ രാജിന്റെ കൂട്ടാളികളെ പോലീസ് അറസ്റ്റ് ചെയ്തു. മോഷ്ടിച്ച മൊബൈല്‍ ഫോണുകള്‍ വാങ്ങി വില്‍ക്കുന്ന സംഘത്തിലെ മൂന്ന് പേരാണ് അറസ്റ്റിലായത്.വെസ്റ്റ് ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി മുസ്തക്കിന്‍ മൊല്ല (31), നോയിഡ സ്വദേശി ബിലാല്‍ ബിശ്വാസ് (41) മുര്‍ഷിദാബാദ് സ്വദേശി ലാല്‍ മുഹമ്മദ് മണ്ഡല്‍ (36) എന്നിവരെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. ക്രിസ്റ്റിന്‍ രാജ് മോഷ്ടിക്കുന്ന മൊബൈല്‍ ഫോണുകള്‍ ഇവര്‍ക്കാണ് കൈമാറിയിരുന്നത് .തുടര്‍ന്ന് ഇവര്‍ തൊഴിലാളികള്‍ക്ക് വില്‍ക്കുകയാണ്&ിയുെ;ചെയ്യുന്നത്. ആലുവായില്‍ സംഭവ ദിവസം കുട്ടിയുടെ വീട്ടില്‍ മോഷണത്തിനായി എത്തിയ പ്രതി എട്ടുവയസുകാരിയെ എടുത്തുകൊണ്ടു പോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പീഡിപ്പിച്ച് പാടത്ത് ഉപേക്ഷിച്ച ശേഷം രക്ഷപ്പെടുകയും ചെയ്തു. ആലുവയിലെ മാര്‍ത്താണ്ഡവര്‍മ്മ പാലത്തിന് താഴെ ഒളിച്ചിരിക്കുകയായിരുന്ന പ്രതിയെ സാഹസികമായാണ് പോലീസ് പിടിച്ചത്. പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ പേരില്‍ നിലവിലുള്ളത് ബലാത്സംഗമടക്കം ഡസനിലേറെ കേസുകളാണെന്ന് കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ മാസം പെരുമ്പാവൂരില്‍ ഉറങ്ങികിടന്ന കുട്ടിയെ മോഷണശ്രമത്തിനിടെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസിലും 2017-ല്‍ മാനസികവെല്ലുവിളി നേരിടുന്ന വയോധികയെ പീഡിപ്പിച്ച കേസിലും ഒട്ടേറെ മോഷണക്കേസിലും ഇയാള്‍ പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. മൊബൈല്‍ഫോണ്‍ മോഷ്ടിക്കുന്നതാണ് സതീഷ് എന്ന ക്രിസ്റ്റില്‍ രാജിന്റെ ഹോബി.