Tuesday, April 30, 2024
keralaNews

മകളുടെ പരീക്ഷയ്ക്കായി എറണാകുളത്തേക്ക് പോയ കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടു.

തിരുവനന്തപുരം:മകളുടെ പരീക്ഷയ്ക്കായി എറണാകുളത്തേക്ക് പോയ കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടു.കൊല്ലം പാരിപ്പള്ളിയിലാണ് അപകടം ഉണ്ടായത്. അപകടത്തില്‍ നെയ്യാറ്റിന്‍കര പഴയ ഉച്ചക്കട സ്വദേശി ജയലക്ഷ്മി മരിച്ചു.52 വയസായിരുന്നു. ജയലക്ഷ്മിക്ക് പുറമെ ഭര്‍ത്താവും രണ്ട് പെണ്‍മക്കളുമാണ് കാറിലുണ്ടായിരുന്നത്. മക്കളില്‍ ഒരാളുടെ പരീക്ഷയ്ക്കായി ഓള്‍ട്ടോ കാറില്‍ എറണാകുളത്തേക്ക് പോവുകയായിരുന്നു. പാരിപ്പള്ളിയില്‍ റോഡിന്റെ ഡിവൈഡറില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. മക്കളിലൊരാള്‍ക്ക് സാരമായ പരിക്കുണ്ട്. ജയലക്ഷ്മിയുടെ ഭര്‍ത്താവ് അംബുജാക്ഷനും ഒരു മകള്‍ക്കും നേരിയ പരിക്ക് മാത്രമേയുള്ളൂ.