Friday, April 19, 2024
keralaNews

ശിവശങ്കറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു.

സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റ് ചെയ്യുമെന്ന അഭ്യൂഹം നിലനില്‍ക്കെ മുന്‍കൂര്‍ ജാമ്യത്തിനായി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ നല്‍കിയ ഹര്‍ജിയില്‍ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി ഉത്തരവ്. ഈ മാസം 23 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി അറിയിച്ചു.നേരത്തെ തന്നെ ആശുപത്രിയില്‍ നിന്ന് പുറത്തിറക്കാന്‍ ശ്രമിക്കുകയാണെന്നും ഏത് കേസിലാണ് ചോദ്യം ചെയ്യലെന്ന് പോലും വ്യക്തമല്ലെന്നും സ്വര്‍ണക്കടത്ത് കേസില്‍ മാത്രം 34 മണിക്കൂര്‍ ചോദ്യം ചെയ്തെന്നും കാട്ടിയാണ് ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.