Sunday, May 19, 2024
keralaNewsObituary

നിലയ്ക്കലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വയോധികനെ തിരിച്ചറിഞ്ഞു

നിലയ്ക്കല്‍: ശബരിമല പാതയായ നിലയ്ക്കലില്‍ ഇന്ന് മരിച്ച നിലയില്‍ കണ്ടെത്തിയ വയോധികനെ തിരിച്ചറിഞ്ഞു. മഞ്ഞത്തോട് സ്വദേശി പാലമൂട്ടില്‍ ബോസ് (70) ആണെന്ന് മരിച്ചതെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞതായി ഗ്രാമ പഞ്ചായത്ത് അംഗം  പറഞ്ഞു.

നിലയ്ക്കല്‍ എം ആര്‍ കവലയ്ക്ക് സമീപമാണ്  ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാട്ടാനയുടെ സ്ഥിരം സാന്നിദ്ധ്യമുള്ള പ്രദേശമായ എം ആര്‍ കവയ്ക്ക സമീപം റോഡിന് അല്പം അകലെ വനത്തില്‍ തന്നെയാണ് മൃതദേഹം കണ്ടെത്തിയത്. കാട്ടാനയുടെ ആക്രമണമാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും – വിശദമായ പോസ്റ്റു മാര്‍ട്ടത്തിന് ശേഷമേ അന്തിമ തീരുമാനം പറയാനാകുയെന്നും ശബരിമല  ഗ്രാമ പഞ്ചായത്ത് അംഗം  വാര്‍ഡംഗം മഞ്ചു പ്രമോദ്   പറഞ്ഞു.

ഒരാഴ്ച മുമ്പ് അച്ചന്‍ കോവിലില്‍ ഉത്സവത്തിന് പോയതാണ് ബോസ് എന്ന് ബന്ധുക്കള്‍ പറഞ്ഞതായും – മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനായി പത്തനംതിട്ട ആശുപത്രിയിലേക്ക്  മാറ്റുമെന്നും അവര്‍ പറഞ്ഞു.