പ്രമുഖ മാധ്യമപ്രവര്ത്തകന് സച്ചിദാനന്ദ മൂര്‍ത്തി അന്തരിച്ചു
ബംഗളൂരു പ്രമുഖ മാധ്യമപ്രവര്ത്തകന് കെ.എസ്.സച്ചിദാനന്ദമൂര്‍ത്തി അന്തരിച്ചു. ബംഗളൂരുവിലായിരുന്നു അന്ത്യം. അടുത്തിടെ ശ്വാസകോശം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ അദ്ദേഹം വെന്റിലേറ്ററിലായിരുന്നു.
രാജ്യതലസ്ഥാനത്തെ പ്രമുഖ മാധ്യമപ്രവര്‍ത്തകനായി മികവ് തെളിയിച്ച സച്ചിദാനന്ദമൂര്‍ത്തി, മലയാള മനോരമയുടെയും ദ് വീക്കിന്റെയും ഡല്‍ഹി റസിഡന്റ് എഡിറ്ററായിരുന്നു. ദര്‍ലഭ് സിങ് സ്മാര മീഡിയ അവാര്‍ഡ്, കര്‍ണാടക മീഡിയ അക്കാദമി വിശിഷ്ട പുരസ്കാരം തുടങ്ങിയവ നേടി. എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ സെക്രട്ടറി ജനറലായും പ്രസ് കൗണ്‍സില്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.