Saturday, May 11, 2024
Local NewsNews

മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം ; എരുമേലി ആശുപത്രിക്ക് ബാധ്യതയായി മൂന്ന് വാഹനങ്ങള്‍

എരുമേലി: ശബരിമല തീര്‍ത്ഥാടകരുടേയും – നാട്ടുകാരുടെയും ഏക ആശ്രയമായ എരുമേലി സര്‍ക്കാര്‍ ആശുപത്രിയിലാണ് എല്ലാവര്‍ക്കും ദുരിതമായി മൂന്ന് വാഹനങ്ങള്‍ കിടക്കുന്നത്. അപകടത്തില്‍പ്പെട്ട് തകര്‍ന്ന ഒരു ആംബുലന്‍സും , തകലാറിലായ മറ്റൊരു ആംബുലന്‍സും – പിന്നെ ഒരു ജീപ്പുമാണ് സ്ഥല പരിമിതി മൂലം വീര്‍പ്പുമുട്ടുന്ന ആശുപത്രിക്ക് ശ്വാസം മുട്ടിച്ചു കിടക്കുന്നത് . മൂന്ന് വാഹനങ്ങളും ഇങ്ങനെ കിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. വാഹനങ്ങള്‍ എടുത്തു മാറ്റാന്‍ ബന്ധപ്പെട്ടവരോട് ആവശ്യപ്പെടാന്‍ തുടങ്ങിയിട്ടും കാലമേറെയായി. എന്നിട്ടും രക്ഷയില്ല. അപകടത്തില്‍പ്പെട്ട ആംബുലര്‍സ് വഴിയരിയില്‍ കിടക്കുമ്പോള്‍ മറ്റ് രണ്ടെണ്ണം ഷെഡിനുള്ളിലാണ് കിടക്കുന്നത്. ഡോക്ടര്‍മാരുടേതടക്കം മറ്റ് ജോലിക്കാരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന സ്ഥലത്താണ് ഉപയോഗ ശൂന്യമായ വാഹനങ്ങള്‍ കിടക്കുന്നത്. മഴക്കാലമായാല്‍ ഈ വാഹനങ്ങളില്‍ വെള്ളം തങ്ങി നിന്ന് കൊതുകുകളെ വളര്‍ത്തിയെടുക്കുന്ന കേന്ദ്രങ്ങളായി മാറുകയാണെന്നും നാട്ടുകാര്‍ പറയുന്നു. ഇപ്പം ഇഴ ജന്തുക്കളുടെ വാസകേന്ദ്രമായി മാറുകയാണെന്നും നാട്ടുകാര്‍ പറഞ്ഞു. ആക്രി വിലക്ക് പോലും കൊള്ളാത്ത തരത്തില്‍ വാഹനങ്ങള്‍ കിടന്ന് തുരുമ്പെടുത്ത് നശിച്ചതായും അടിയന്തിരമായി ഈ മൂന്ന് വാഹനങ്ങളും എടുത്തു മാറ്റാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമ
ന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.