Friday, May 17, 2024
keralaNewsObituary

മരുമകള്‍ ഭര്‍തൃമാതാവിനെ വെട്ടിക്കൊന്നു: മരുമകള്‍ അറസ്റ്റില്‍

മൂവാറ്റുപുഴ: മൂവാറ്റുപുഴ ആമ്പല്ലൂര്‍ ലക്ഷംവീട് കോളനിയില്‍ ഭര്‍തൃമാതാവിനെ മരുമകള്‍ വെട്ടിക്കൊന്നു. നീലന്താനത്ത് അമ്മിണി (82) ആണ് കൊല്ലപ്പെട്ടത്.               സംഭവത്തില്‍ മരുമകള്‍ പങ്കജത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി മാനസിക രോഗത്തിന് ചികിത്സയുള്ളയാളാണെന്ന് പൊലീസ് പറയുന്നു. ഇന്നലെ രാത്രി പത്തരയോടെയാണ് നാടിനെ നടുക്കിയ സംഭവം. ഭര്‍തൃമാതാവായ അമ്മിണിയെ വെട്ടിക്കൊന്നതിന് ശേഷം മരുമകള്‍ തൊട്ടടുത്തുള്ള സഹോദരന്റെ വീട്ടിലെത്തി കാര്യം പറയുകയായിരുന്നു. തുടര്‍ന്ന് വീട്ടിലേക്ക് എല്ലാവരും ഓടിയെത്തി. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അമ്മിണിയെ മൂവാറ്റുപുഴ ആശുപത്രിയിലേക്കെത്തിച്ചെങ്കിലും മരണം സംഭവിച്ചു. നിലവില്‍ മൃതദേഹം മൂവാറ്റുപുഴ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. വര്‍ഷങ്ങളായി മാനസിക രോഗത്തിന് ചികിത്സ തേടിയിരുന്നയാളാണ് പ്രതിയായ പങ്കജം എന്ന് പൊലീസ് പറഞ്ഞു. പ്രതിയുടെ മെഡിക്കല്‍ പരിശോധനകളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്. അതേസമയം, കൊലപാതകത്തിന് മറ്റേതെങ്കിലും ഇടപെടല്‍ ഉണ്ടായിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിച്ച് വരികയാണ്.