Monday, April 29, 2024
keralaNewspolitics

മാര്‍ പാപ്ലാനിയുടെ രക്തസാക്ഷി പരാമര്‍ശത്തിനെതിരെ ഇപി ജയരാജന്‍

കണ്ണൂര്‍:രാഷ്ട്രീയ രക്തസാക്ഷികള്‍ അനാവശ്യത്തിന് കലഹിക്കാന്‍ പോയി മരിച്ചവരെന്ന തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ പാംപ്ലാനിയുടെ പരാമര്‍ശത്തിനെതിരെ ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍ രംഗത്ത്. ഉന്നത സ്ഥാനത് ഇരിക്കുന്ന മഹത് വ്യക്തിയാണ് ബിഷപ്പ്.അങ്ങനെ ഒരാളില്‍ നിന്ന് ഇങ്ങനെ ഒരു പ്രസ്താവന ഉണ്ടാകുമെന്ന് കരുതാന്‍ കഴിയില്ല . ഗാന്ധിജി രക്തസാക്ഷി ആണ്. ഗാന്ധിജി പാലത്തില്‍ നിന്ന് വീണു മരിച്ചതാണോ….. രക്തസാക്ഷികളെ ആദരവോടെ കാണുന്നതാണ് നമ്മുടെ സമൂഹം. ബിഷപ് അങ്ങനെ പ്രസംഗിച്ചത് എന്തിനു വേണ്ടിയാണ്….. ആരെ സഹായിക്കാന്‍ ആണ് പ്രസ്താവന….. എന്താണ് ലക്ഷ്യം….? ബിഷപ്പിന്റെ നടപടി തെറ്റാണെന്നും ഇപി ജയരാജന്‍ കുറ്റപ്പെടുത്തി.
കെസിവൈഎം തലശ്ശേരി അതിരൂപത കണ്ണൂര്‍ ചെറുപുഴയില്‍ സംഘടിപ്പിച്ച യുവജന ദിനാഘോഷവേദിയിലായിരുന്നു ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പരാമര്‍ശം. രാഷ്ട്രീയ രക്തസാക്ഷികള്‍ കണ്ടവനോട് അനാവശ്യത്തിന് കലഹിക്കാന്‍ പോയി മരിച്ചവര്‍. ചിലര്‍ പ്രകടനത്തിനിടയില്‍ പോലീസ് ഓടിച്ചപ്പോള്‍ പാലത്തില്‍ നിന്ന് തെന്നിവീണു മരിച്ചവരെന്നുമാണ് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞത് . രാഷ്ട്രീയ രക്തസാക്ഷികളെ പോലെയല്ല അപ്പോസ്തലന്മാര്‍, അവര്‍ നന്മയ്ക്കും സത്യത്തിനും വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചവരാണെന്നും മാര്‍ ജോസഫ് പാപ്ലാനി പറഞ്ഞു