Thursday, May 16, 2024
keralaNews

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപം കൊണ്ടു;. സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തമാകും

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപം കൊണ്ടതിനാല്‍ സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തമാകുമെന്നു കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചൊവാഴ്ച്ച വരെ കേരളത്തില്‍ ഇടിയോട് കൂടിയ മഴയ്ക്ക് തുടരുമെന്നാണ് പ്രവചനം. ഇതിന്റെ ഭാഗമായി പത്തു ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി മാറി മറ്റന്നാള്‍ ആന്ധ്രാ-ഒഡീഷ തീരത്ത് കൂടി കര തൊടുമെന്ന കണക്കുകൂട്ടലിലാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. നിലവില്‍ കേരളാ തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ല. എന്നാല്‍ ആന്‍ഡമാന്‍, ഒഡീഷ, കന്യാകുമാരി, ഗള്‍ഫ് ഓഫ് മാന്നാര്‍ എന്നിവിടങ്ങളിലേക്ക് മീന്‍പിടിക്കാന്‍ പോകാന്‍ പാടില്ല. ആഴക്കടലില്‍ മീന്‍പിടിക്കാന്‍ പോയവര്‍ തിരികെ തീരത്തേക്ക് മടങ്ങണമെന്നു ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.