Tuesday, April 30, 2024
Local NewsNews

എരുമേലിക്ക് ആശുപത്രി വേണം; അധികാരികളുടെ കണ്ണ് തുറക്കാന്‍ എരുമേലിയില്‍ ജനകീയ പ്രതിഷേധം

എരുമേലി : എരുമേലിയിലെ ഏക സര്‍ക്കാര്‍ ആശുപത്രിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് എരുമേലി ഡെവലപ്‌മെന്റ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടത്തിയ ജനകീയ പ്രതിഷേധ റാലി അധികാരികള്‍ക്കുള്ള താക്കീതായി .ശബരിമല തീര്‍ത്ഥാടന കേന്ദ്രം കൂടിയായ എരുമേലിയില്‍മികച്ചയിലെ പ്രവര്‍ത്തിക്കണമെന്ന ആവശ്യപ്പെട്ട് വകുപ്പ് മന്ത്രിക്കും നിവേദനം നല്‍കി ആറുമാസം കഴിഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായില്ല .ഇതിനെ തുടര്‍ന്നാണ് ഇഡിസിയുടെ നേതൃത്വത്തില്‍ എരുമേലിയില്‍ ഇന്ന് ജനകീയ പ്രതിഷേധ റാലി നടത്തിയത്. നിരവധി കോളനികള്‍ അടക്കം പാവപ്പെട്ട ആയിരക്കണക്കിന് ആളുകളുടെ ഏക ആശ്രയമായ എരുമേലി ആശുപത്രിയില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തനം, എക്‌സ്-റേ,ഫിസിഷ്യന്‍, ഗൈനക്കോളജി, കാര്‍ഡിയോളജി, സര്‍ജന്‍ അടക്കം താലൂക്ക് ആശുപത്രി നിലവാരത്തില്‍ ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ആറുമാസം മുമ്പാണ് വകുപ്പ് മന്ത്രിക്കും – മുഖ്യമന്ത്രിക്കും നിവേദനം നല്‍കിയത്. എരുമേലി പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നിന്നായി 8000 പേരുടെ ഒപ്പ് ശേഖരിച്ചുള്ള നിവേദനമാണ് നല്‍കിയത് . ഒരേക്കറിലധികം സ്ഥലം ഉണ്ടായിട്ടും കൂണുകള്‍ പോലെ കെട്ടിടങ്ങള്‍ നിര്‍മ്മിച്ച് എരുമേലി ആശുപത്രിയുടെ പ്രവര്‍ത്തനം അവതാളത്തിലാക്കുകയാണ് ചെയ്തിരിക്കുന്നതെന്നും യോഗത്തില്‍ അധ്യക്ഷത വഹിച്ച ബാബു തോമസ് പറഞ്ഞു.                                                                                                 

 

 

 

 

എരുമേലി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയായി ഉയര്‍ത്തണമെന്നും – എന്നാല്‍ കാലപ്പഴക്കം ചെന്ന കെട്ടിടങ്ങളില്‍ ലക്ഷങ്ങള്‍ മുടക്കി നവീകരിക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബാന്‍ഡ് മേളത്തിന്റെ അകമ്പടിയോടെ ശബരി ഓഡിറ്റോറിയം ജംഗ്ഷനില്‍ നിന്നും ആരംഭിച്ച പ്രതിഷേധ റാലി പ്രൈവറ്റ് ബസ്റ്റാന്‍ഡ് ചുറ്റി ആശുപത്രിക്ക് ചെമ്പകത്തുങ്കല്‍ സ്റ്റേഡിയത്തില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന സമാപന ധാരണയില്‍ എരുമേലി ഡെവലപ്‌മെന്റ് കൗണ്‍സില്‍ രക്ഷാധികാരി കെ സി ജോസഫ്, ബാബു തോമസ് കെ ചെയര്‍മാന്‍, മോഹനന്‍ കെ പി ജനറല്‍ സെക്രട്ടറി,ജെ. ജമിനി മോള്‍ സെക്രട്ടറി, കണ്‍വീനര്‍ പാസ്റ്റര്‍ ജോഷിമോന്‍ ആന്റണി, ട്രഷറര്‍ ജെയിംസ് സഞ്ചായത്തില്‍, അംഗങ്ങളായ രാജന്‍ നാലുമാവുങ്കല്‍, ഐയിഷ ബഷീര്‍, എന്‍എസ്എസ് എരുമേലി കരയോഗം പ്രസിഡന്റ് ടി അശോക് കുമാര്‍ , എസ്എന്‍ഡിപി ശാഖ വൈസ് പ്രസിഡന്റ് വത്സല മുരളി, കെ വി എം എസ് എരുമേലി ഉപസഭ പ്രസിഡന്റ് എസ് രാജന്‍, കെ പി എം എസ് പ്രസിഡന്റ് അനില്‍ എ സി , പിആര്‍ഡിഎസ് പ്രതിനിധി രഘുനാഥന്‍ , ഇസ്മായില്‍ കിഴക്കേതലക്കല്‍,ലൂയിസ് ഡേവിഡ്, അബ്ദുല്‍ ഖരിം ആറ്റാത്തറ, ചെല്ലപ്പന്‍ വി കെ, ജയിംസ് പുല്‍പ്പേല്‍, പ്രൊഫസര്‍ വര്‍ഗീസ് എംജി എന്നിവര്‍ സംസാരിച്ചു.