തൃശൂര്‍ പൂരത്തിന് ഇന്ന് സമാപനം
തൃശൂര്‍: മാനത്ത് വര്‍ണ വിസ്മയമൊരുക്കി തൃശൂര്‍ പൂരം വെടിക്കെട്ട്. തിരുവമ്പാടി തുടങ്ങി വച്ചത് പാറമേക്കാവ് പൂര്‍ത്തിയാക്കി. ഒരു മണിക്കൂറിലേറെ നീണ്ടതായിരുന്നു ഇരുവിഭാഗത്തിന്റെയും ശബ്ദ, വര്‍ണ്ണവിസ്മയം.
തിരുവമ്പാടി വിഭാഗമായിരുന്നു ആദ്യം വെടികെട്ടിന് തിരികൊളുത്തിയത്. വടക്കേനടയില്‍ നിന്ന് പൊട്ടിതുടങ്ങി ശ്രീമൂലസ്ഥാനത്തിന് സമീപമെത്തി കൂട്ടപൊരിച്ചിലിലേക്ക്. പിന്നാലെ പാറമേക്കാവും കരിമരുന്നിന്റെ ആകാശ പൂരത്തിന് തിരിക്കോളൂത്തി.
വര്‍ണ്ണവിസ്മയത്തിനൊപ്പം ആള്‍ക്കൂട്ടത്തിന്റെ ആര്‍പ്പുവിളിയും ഉയര്‍ന്നു. ഒടുവില്‍ ആകാശച്ചുവരില്‍ നിലഅമിട്ടുകളുടെയും കുഴി മിന്നലിന്റെുയും വര്‍ണ്ണപ്പൂരം. പെസോയുടെയും പൊലീസിന്റെയും കര്‍ശന നിയന്ത്രണത്തിലാണ് വെടിക്കെട്ട് അരങ്ങേറിയത്. ഇരു വിഭാഗത്തിനും രണ്ടായിരം കിലോ കരിമരുന്നാണ് പൊട്ടിക്കാന്‍ അനുമതി ഉണ്ടായിരുന്നത്. മുന്‍വര്‍ഷങ്ങളെ പോലെ ഇപ്രാവശ്യവും ആളുകളെ സ്വരാജ് റൗണ്ടിലേക്ക് പ്രവേശിക്കാന്‍ അനുവദിച്ചില്ല. കനത്ത പോലീസ് നിയന്ത്രണം വെടിക്കെട്ട് കാണാന്‍ എത്തിയ ആള്‍ക്കൂട്ടത്തെ നിരാശരാക്കി.
പൂരത്തിന് ഇന്ന് സമാപനമാകും. പാറമേക്കാവും തിരുവമ്പാടിയും മത്സരിച്ച് നടത്തിയ കുടമാറ്റത്തില്‍ ഓരോന്നും ഒന്നിനൊന്ന് മികച്ചതായിരുന്നു. എന്നാല്‍ തിരുവമ്പാടി ഇക്കുറി ഒരു പടി മുന്നില്‍ നിന്നു. മെസിക്കുട ഇറക്കിയതോടെ ജനസാഗരം ആര്‍ത്തുവിളിച്ചു. ലോകകിരീടം നേടിയ മെസിക്ക് ആശംസയുമായിട്ടായിരുന്നു തിരുവമ്പാടിയുടെ കുട. ലോകകിരീടം നേടിയ മെസിക്ക് ആശംസയുമായി എത്തിയതായിരുന്നു തിരുവമ്പാടിയുടെ വേറിട്ട കുട. തൃശൂര്‍ പൂരത്തിന് അലങ്കാരമായി മെസി കുടയും ഉയര്‍ന്നത് ആരാധാകരെ ആവേശത്തിലാക്കി.
കുടമാറ്റം അവസാനിച്ചതോടെ ഇനി വെടിക്കെട്ടിനായുള്ള കാത്തിരിപ്പാണ്. ആകാശത്ത് വിരിയുന്ന വര്‍ണ്ണവിസ്മയങ്ങള്‍ കാണാന്‍ കാത്തിരിക്കുകയാണ് തേക്കിന്‍കാട് മൈതാനത്തെ ജനസാഗരം.മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പൂരത്തിനെത്തിയ തെച്ചികോട്ട് കാവ് രാമചന്ദ്രന് ആരാധകരുടെ വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. ആര്‍പ്പുവിളികളോടെയാണ് പൂരപ്രേമികള്‍ രാമനെ വരവേറ്റത്.
നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റിയ രാമന് പോകുന്ന വഴിയിലുടനീളം നീണ്ട ആള്‍ക്കൂട്ടം പ്രകടമായിരുന്നു. നെയ്തലക്കാവിലമ്മയുടെ എഴുന്നള്ളിപ്പ് നായ്ക്കനാലില്‍ എത്തിയപ്പോള്‍ അവിടം ജനനിബിഡമായിരുന്നു. ആരാധകര്‍ ചുറ്റും നിരന്നതോടെ പാണ്ടിമേളത്തോടെ പൂരാവേശം രാമനൊപ്പം കൊട്ടിക്കയറുകയായിരുന്നു. തെക്കേ ഗോപുരത്തിലൂടെ രാമചന്ദ്രന് കുറ്റൂര്ദേശത്തേക്ക് മടങ്ങുമ്പോഴും കാത്തുനിന്നത് ജനസാഗരമായിരുന്നു. തൃശൂര്‍ പൂരത്തിന് ഇന്ന് സമാപനം. തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാര്‍ ഇന്ന് ഉപചാരം ചൊല്ലി പിരിയും. മണികണ്ഠനാല്‍ പന്തലില്‍ നിന്നാണ് പാറമേക്കാവിന്റെ എഴുന്നള്ളത്ത്. നായ്ക്കനാല്‍ പന്തലില്‍ നിന്ന് തിരുവമ്പാടിയുടെ എഴുന്നള്ളത്തുമുണ്ടാകും. ഉപചാരം ചൊല്ലലിന് ശേഷം അടുത്ത വര്‍ഷത്തെ പൂരം പ്രഖ്യാപിക്കും. അടുത്ത വര്‍ഷം ഏപ്രില്‍ 19-നാണ് പൂരമെത്തുന്നത്. പടിഞ്ഞാറെ നടയില്‍ നിന്ന് എഴുന്നള്ളി മേള അകമ്പടിയില്‍ കുടമാറും. ശേഷം പകല്‍ വെടിക്കെട്ട് നടക്കും. ഉപചാരം ചൊല്ലലിന് ശേഷം അടുത്ത വര്‍ഷത്തെ പൂരം പ്രഖ്യാപിക്കും.