Sunday, April 28, 2024
keralaNewsUncategorized

ദ്വിദിന സന്ദര്‍ശനം; രാഷ്ട്രപതി ഇന്ന് കേരളത്തില്‍

എറണാകുളം: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്ന് കേരളത്തില്‍ എത്തും. ഇന്ന് ഉച്ച 1.30 ഓടെ കൊച്ചിയിലെത്തുന്ന രാഷ്ട്രപതി, വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്ത് സന്ദര്‍ശിക്കും. തുടര്‍ന്ന് വൈകിട്ട് 4.20ന് നടക്കുന്ന ചടങ്ങില്‍ ഐഎന്‍എസ് ദ്രോണാചാര്യയ്ക്ക് ‘നിഷാന്‍’ ബഹുമതി മുര്‍മു സമ്മാനിക്കും.രാത്രിയോടെ തിരുവനന്തപുരത്തേക്ക് തിരിക്കുന്ന രാഷ്ട്രപതി 17 ന് കൊല്ലം വള്ളിക്കാവിലെ മാതാ അമൃതാനന്ദമയി മഠം സന്ദര്‍ശിക്കും. തിരികെ തിരുവനന്തപുരത്തെത്തി കവടിയാര്‍ ഉദയ് പാലസ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന കുടുംബശ്രീയുടെ പരിപാടിയിലും പങ്കെടുക്കും. ഉച്ചയ്ക്ക് ലക്ഷദ്വീപിലേക്ക് തിരിക്കും. രാഷ്ട്രപതിയുടെ സന്ദര്‍ശത്തിനോട് അനുബന്ധിച്ച് കൊച്ചി രത്തിലും പശ്ചിമ കൊച്ചിയിലും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.