Monday, April 29, 2024
Local NewsNewspolitics

എയ്ഞ്ചൽവാലിയിലെ കള്ളക്കേസുകൾ പിൻവലിക്കണം;ആൻ്റോ ആൻ്റണി എം പി

എരുമേലി:എയ്ഞ്ചൽവാലിയിലെ ബഫർ സോണുമായി ബന്ധപ്പെട്ട് നടന്ന ജനകീയ സമരത്തിൽ പങ്കെടുത്ത കർഷകർക്കെതിരെ വനംവകുപ്പ് എടുത്ത കള്ളക്കേസുകൾ പിൻവലിക്കണമെന്നും, ഉപാധിരഹിത പട്ടയം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ജനുവരി 27ന് ഉപവാസ സമരം നടത്തുമെന്ന് ആൻ്റോ ആൻ്റണി എം.പി പറഞ്ഞു.      വാർഡംഗങ്ങളുടേയും – സമര സമിതിയുടേയും നേതൃത്വത്തിൽ നടന്ന പ്രതിഷേധ സമരത്തിൽ എഴുകുമൺ ഫോറസ്റ്റ് സ്റ്റേഷനിലെ വനം വകുപ്പിന്റെ ബോർഡ് പിഴുത് മാറ്റിയതിനെതിരെയാണ് വനം വകുപ്പിന്റെ പരാതിയിൽ പോലീസ് കേസെടുത്തത്. ബഫർ സോണുമായി ബന്ധപ്പെട്ട് നടന്ന സമരവും – കേസും ജനങ്ങൾക്കൊപ്പം നിന്ന് നേരിടുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എയ്ഞ്ചൽവാലിയിൽ എത്തി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് പ്രതിഷേധ സ്ഥലത്തെത്തി പോലീസ്
നോട്ടീസ് നൽകിയത് . എന്നാൽ ജനവാസ മേഖലകളെ ഒഴിവാക്കുന്നതിന് വനം വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ശുപാർശ ചെയ്യാനും തീരുമാനിച്ചിരുന്നു. എയ്ഞ്ചൽവാലിയിലെ ബഫർ സോൺ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ബിജെപിയും – കോൺഗ്രസും രംഗത്ത് എത്തിയിടുണ്ട്. എരുമേലി ഗ്രാമ പഞ്ചായത്തിലെ 11, 12 വാർഡുകളായ എയ്ഞ്ചൽവാലി , പമ്പാവാലി എന്നീ ജനവാസ മേഖലകളാണ് ബഫർ സോണിൽ ഉൾപ്പെട്ടിരിക്കുന്നത്.