Wednesday, May 8, 2024
keralaNewspolitics

പി വി അന്‍വര്‍ എംഎല്‍എയെ ഇഡി ചോദ്യംചെയ്യുന്നു

കൊച്ചി: നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിനെ ഇഡി ചോദ്യംചെയ്യുന്നു. കൊച്ചിയിലാണ് ചോദ്യംചെയ്യല്‍ നടക്കുന്നത്. മംഗലാപുരം ബെല്‍ത്തങ്ങാടിയിലെ ക്രഷര്‍ ഇടപാടിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് ചോദ്യംചെയ്യല്‍.ക്രഷറില്‍ 10 ശതമാനം ഷെയറും മാസം അരലക്ഷം ലാഭവിഹിതവും വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ പി വി അന്‍വര്‍ തട്ടിയെന്ന് നേരത്തെ പ്രവാസി എന്‍ജിനീയര്‍ നടുത്തൊടി സലീം പൊലിസില്‍ പരാതി നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടിലാണ് ഇഡി പിവി അന്‍വര്‍ എംഎല്‍എയെ ചോദ്യംചെയ്യുന്നത്.