Sunday, April 28, 2024
EntertainmentkeralaNews

ഹിഗ്വിറ്റ വിവാദം; നിയമ നടപടികളുമായി മുന്നോട്ട് പോകും സംവിധായകന്‍

എറണാകുളം: ഹിഗ്വിറ്റയെന്ന പുതിയ സിനിമയുടെ പേരുമായി ബന്ധപ്പെട്ട വിവാദത്തില്‍ സിനിമയുടെ പേര് മാറ്റില്ല സംവിധായകന്‍ ഹേമന്ത് ജി നായര്‍. വിഷയത്തില്‍ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് സംവിധായകന്റെയും അണിയറ പ്രവര്‍ത്തകരുടെയും തീരുമാനം. സിനിമയുടെ പേരുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഫിലിം ചേംബര്‍ ചൊവ്വാഴ്ച യോഗം വിളിച്ച് ചേര്‍ത്തിരുന്നു. ഇതില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് സിനിമയുടെ പേര് മാറ്റില്ലെന്ന നിലപാട് സംവിധായകന്‍ ആവര്‍ത്തിച്ചത്.സിനിമയുടെ ഹിഗ്വിറ്റ എന്ന പേര് മാറ്റണമെന്നും അല്ലാത്ത പക്ഷം പേരിനുള്ള വിലക്ക് തുടരുമെന്നുമായിരുന്നു ഫിലിം ചേംബര്‍ അണിയറ പ്രവര്‍ത്തകരെ അറിയിച്ചത്. പേര്  ഉപയോഗിക്കണമെങ്കില്‍ എന്‍എസ് മാധവനില്‍ നിന്നും അനുമതി വാങ്ങണമെന്നും ഫിലിം ചേംബര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സിനിമയും എന്‍എസ് മാധവന്റെ ഹിഗ്വിറ്റ എന്ന കഥയും തമ്മില്‍ ബന്ധമില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. ഇതോടെ വിലക്ക് തുടരുമെന്ന് ഫിലിം ചേംബറും അറിയിച്ചു. തുടര്‍ന്ന് ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിക്കുകയായിരുന്നു.