Monday, April 29, 2024
BusinessindiaNews

ഓണ്‍ലൈന്‍ ഷോപ്പിങില്‍ ജീന്‍സിന് ഓര്‍ഡര്‍ നല്‍കിയ യുവതിക്ക് ലഭിച്ചത് ഒരു ബാഗ് സവാള.

ഓണ്‍ലൈന്‍ ഷോപ്പിങില്‍ ജീന്‍സിന് ഓര്‍ഡര്‍ നല്‍കിയ യുവതിക്ക് ലഭിച്ചത് ഒരു ബാഗ് നിറയെ സവാള.ഡെപോപ് എന്ന സെക്കന്‍ഡ് ഹാന്‍ഡ് ഫാഷന്‍ സൈറ്റില്‍ നിന്ന് ജീന്‍സ് ഓര്‍ഡര്‍ ചെയ്ത യുവതിക്കാണ് സവാള കിട്ടിയത്. എന്നാല്‍ സംഭവത്തെക്കുറിച്ച് വിതരണക്കാരെ വിവരമറിയിച്ചപ്പോള്‍ അവര്‍ക്ക് ഇതെങ്ങനെ സംഭവിച്ചെന്ന് അറിയില്ലെന്നാണ് മറുപടി ലഭിച്ചതെന്ന് യുവതി പറഞ്ഞു. സംഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെ സമാന അനുഭവം പങ്കുവച്ചുള്ള കമന്റുകളാണ് നിറയുന്നത്.