Tuesday, May 21, 2024
keralaNews

ഇടുക്കിയില്‍ അച്ഛന്‍ മകനെ വെട്ടിക്കൊന്നു

ഇടുക്കി :ചെമ്മണ്ണാറില്‍ അച്ഛന്റെ വെട്ടേറ്റ മകന്‍ മരിച്ചു. ജെനീഷ് (38) ആണ് മരിച്ചത്. പിതാവ് തമ്പിയെ ഉടമ്പന്‍ചോല പൊലീസ് കസ്റ്റഡിയില്‍ എടുത്തു.ഇന്നലെ രാത്രിയാണ് സംഭവം. മദ്യപിച്ചു വീട്ടിലെത്തി ബഹളം വച്ചതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ ആണ് മകനെ അച്ഛന്‍ വെട്ടിയത്. തുടര്‍ന്ന് ജെനീഷിനെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും രാവിലെയോടെ മരണപ്പെടുകയായിരുന്നു. മദ്യപിച്ച് വീട്ടിലെത്തിയ ജെനീഷ് ഭാര്യയേയും മകനേയും പിതാവിനേയും മര്‍ദിച്ചു. തുടര്‍ന്ന് സ്വയരക്ഷയ്ക്ക് വേണ്ടി പിതാവ് വെട്ടുകയായിരുന്നു. കൈയിലാണ് വെട്ടേറ്റത്.