Wednesday, May 22, 2024
indiaNewsworld

മാലിദീപില്‍ വന്‍ തീപിടുത്തം 9 ഇന്ത്യക്കാരുള്‍പ്പെടെ 10 പേര്‍ കൊല്ലപ്പെട്ടു.

മാലെ :മാലിദീപില്‍ വന്‍ തീപിടുത്തം 9 ഇന്ത്യക്കാരുള്‍പ്പെടെ 10 പേര്‍ കൊല്ലപ്പെട്ടു.വിദേശ തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിനാണ് തീപിടിച്ചത്.മാലിദീപ് തലസ്ഥാനമായ മാലെയിലാണ് ദാരുണമായ സംഭവം.തീപിടിച്ച കെട്ടിടത്തിന്റെ മുകള്‍ നിലയില്‍നിന്ന് 10 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി മാലദ്വീപ് അധികൃതരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. മരിച്ച ഒരാള്‍ ബംഗ്ലദേശുകാരനാണെന്നാണ് വിവരം.തീപിടിച്ച കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന വര്‍ക് ഷോപ്പില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് വിവരം. നാലു മണിക്കൂറിലധികം സമയമെടുത്താണ് തീയണച്ചതെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ മരിച്ചതായി സൂചിപ്പിച്ച് മാലദ്വീപിലെ ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തിട്ടുണ്ട്.